നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

പാലക്കാട്: മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടക്കുന്നതായി നെടുംമ്പാശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. മകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.

പത്ത് മണി, പത്തേ മുക്കാല്‍ വരെയാണ് അവിടെ ജോലി ചെയ്യുന്നത്. അതിനിടയില്‍ പുറത്തേക്കൊന്നും പോകാന്‍ സമയം കിട്ടാത്തതാണ്. രാത്രി സമയത്താണ് എന്തെങ്കിലും ആവശ്യത്തിന് കുട്ടികള്‍ക്ക് പുറത്തേക്ക് പോകാന്‍ പറ്റുക. അതുകൊണ്ടാണ് രാത്രിയില്‍ പോയത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഇതൊന്നും കുടുംബത്തോട് ചോദിക്കേണ്ട ചോദ്യങ്ങളല്ല. ശക്തമായ പ്രതിഷേധമുണ്ട് അതില്‍. വിഷകല, ശശികലയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്രയും ഇത് പ്രചരിപ്പിച്ചത്. അതിനെതിരെയുള്ള ശക്തമായ വിയോജിപ്പും രേഖപ്പെടുത്തുന്നു കുടുംബം പ്രതികരിച്ചു.

അതേസമയം, കുടുംബത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ശശികല വീണ്ടുമെത്തി. പത്രസമ്മേളനം കണ്ടു. ‘വിഷകല’ എന്ന പ്രയോഗം അത് കലക്കി! മക്കള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!? താങ്‌സ് എന്നാണ് ശശികലയുടെ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണം.

Related Posts

അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ
  • October 13, 2026

പാലക്കാട്: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബവും രംഗത്ത്. പ്രതി സുഹൈലിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്നും കുടുംബത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണം നടക്കുന്നെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചു. കണ്ണടച്ചാല്‍ എന്റെ…

Continue reading
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
  • October 13, 2026

പത്തനംതിട്ട: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിന്റെ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെയും വിമര്‍ശനം ഉണ്ട്. അടൂര്‍ സംഭവത്തില്‍…

Continue reading

You Missed

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ

അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ