അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ

പാലക്കാട്: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മരിച്ച ഗോപികയുടെ കുടുംബവും രംഗത്ത്. പ്രതി സുഹൈലിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്നും കുടുംബത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണം നടക്കുന്നെന്നും കുടുംബം വൈകാരികമായി പ്രതികരിച്ചു.

കണ്ണടച്ചാല്‍ എന്റെ കൊച്ചിന്റെ മുഖമാണ് കാണുന്നത്. എന്റെ മോളാണ് പോയത് വിഷമമില്ലാഞ്ഞിട്ടല്ല ഞാന്‍ സംസാരിക്കുന്നത്. എന്റെ പൊന്ന് മോളാണ്. അവള്‍ എവിടെ പോകുന്നെങ്കിലും അച്ഛനോട് വിളിച്ചു പറയും. എന്ത് സ്‌നേഹമായിരുന്നു ഞങ്ങളോട്. അവള്‍ അവളുടെ ഇഷ്ടത്തിന് ഒന്നും ചെയ്തിട്ടില്ല. ഒരു ഡ്രസ് വാങ്ങിയിട്ടില്ലെന്റെ കുഞ്ഞ്. അവള് കഷ്ടപ്പെട്ട് പഠിച്ചതാ. ആ ദുഷ്ടന്‍ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കില്‍ എന്റെ കുഞ്ഞിന് ഇങ്ങനെ വരുമായിരുന്നോ. എന്റെ പൊന്നിന്റെ മുഖം ഒന്നും കാണാന്‍ പോലും വയ്യ. അടുത്തയാഴ്ച വരും അമ്മ എന്ന് വിളിച്ച് പറഞ്ഞതല്ലേ. അവള് വരുമ്പോള്‍ എന്ത് സന്തോഷമാണെന്ന് അറിയുമോ ഞങ്ങള്‍ക്ക്. മോളില്ലാത്ത ഈ ലോകത്ത് ഇനി ഞങ്ങളുടെ ജീവിതം എന്താ. ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ – ഗോപികയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

സുഹൈലിനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതും ഗോപികയുടെ കുടുംബം ചോദ്യം ചെയ്യുന്നു. ഇത്രയും ഗുരുതരമായ കുറ്റം ചെയ്തിട്ട് ജുവനൈല്‍ ഹോമിലേക്കൊക്കെ കൊണ്ടുപോകുന്ന സാഹചര്യമുണ്ടായത് ഈ കേസ് അട്ടിമറിക്കാനാണെന്നാണ് ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉപയോഗിക്കുന്നുണ്ടാകാം. അതുകൊണ്ടാവാം, അപകടശേഷവും തന്റെ വാപ്പ എല്ലാം നോക്കിക്കോളുമെന്ന് അവന്‍ പറയുന്നത്. എന്ത് രത്തിലുള്ള കുറ്റകൃത്യം ചെയ്താലും വാപ്പ നോക്കിക്കൊള്ളുമെന്ന് പറയുന്നത് സ്വാധീനമുള്ളതുകൊണ്ടായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എഫ്‌ഐആറില്‍ മദ്യപിച്ചിരുന്നു എന്നുള്ള കാര്യം തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. എന്റെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയതിന് ശേഷം വീണ്ടും രണ്ടാമത് തുന്നല്‍ അഴിച്ച് രക്തസാമ്പിള്‍ എടുത്തിട്ടുണ്ട്. അതൊക്കെ എന്തിന് വേണ്ടിയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്താനായിരുന്നോ എന്ന് സംശയിക്കുന്നു – കുടുംബം പറഞ്ഞു.

കേസ് അട്ടിമറിയ്ക്കുന്നെന്ന് വാഹനാപകടത്തില്‍ മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനിടെ, പ്രതി സുഹൈല്‍ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു. 23 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി എം ലിജു പറഞ്ഞു.

പ്രതി സുഹൈല്‍ സജീവിന്റെ രാസ പരിശോധന ഫലം കാത്ത് പൊലീസ്. മദ്യത്തിന് പുറമേ സുഹൈല്‍ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Posts

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല
  • October 13, 2026

പാലക്കാട്: മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടക്കുന്നതായി നെടുംമ്പാശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. മകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. പത്ത് മണി, പത്തേ മുക്കാല്‍ വരെയാണ് അവിടെ ജോലി ചെയ്യുന്നത്.…

Continue reading
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
  • October 13, 2026

പത്തനംതിട്ട: ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. രാഹുലിന്റെ ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെയും വിമര്‍ശനം ഉണ്ട്. അടൂര്‍ സംഭവത്തില്‍…

Continue reading

You Missed

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ

അടുത്തയാഴ്ച വരും അമ്മേ എന്ന് വിളിച്ച് പറഞ്ഞതല്ലേ, ആ ദുഷ്ടന്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍; വിങ്ങിപ്പൊട്ടി ഗോപികയുടെ അമ്മ

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

പാലക്കാട് മദ്യപിച്ചെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: സിപിഒ സഫാദിന് സസ്പെന്‍ഷന്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ