‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

തൃശൂർ: കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്. മറ്റിടങ്ങളിൽ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ വലിയ സങ്കടമെന്നും ആൻസി സോജൻ ട്വന്റിഫോറിനോട് പറഞ്ഞു.

തമിഴ്നാട് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പാരിതോഷികം നൽകി കഴിഞ്ഞെന്ന് ആൻസ് പറയുന്നു. സംസ്ഥാനത്ത് മുന്നത്തെ സാഹചര്യത്തിൽ ഒരു മാറ്റവും ഇല്ല. പതിമൂന്നാം തിയതി മുഖ്യമന്ത്രി പങ്കെടുക്കുന്ന കായിക വകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചത് ഇന്നലെയാണ്. മുൻകൂട്ടി പറയാത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട്, കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു യാത്ര സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.യാത്രാസൗകര്യം ഒരുക്കുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് ആൻസി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ പാരിതോഷികം വർധിപ്പിച്ചു. മറ്റൊരു സംസ്ഥാനത്തേക്ക് പോയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്ന് തോന്നുമെന്ന് ആൻസി വ്യക്തമാക്കുന്നു. പാരിതോഷികം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എന്ന് അത് തരുമെന്ന് അറിയില്ലെന്ന് ആൻസി കൂട്ടിച്ചേർത്തു. പാരിതോഷിക തുക വർധിപ്പിക്കുകയായിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നുവെന്ന് ആൻ‌സി പറഞ്ഞു.

സ്വർണം ലഭിക്കുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയും വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്ന് കായികമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Related Posts

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്
  • October 12, 2026

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്. പിണറായി വിജയനും പി എ മുഹമ്മദ് റിയാസുമാകും അപ്പീൽ നൽകുക. ഹൈകോടതിയിൽ അപ്പീൽ നൽകാമെന്നും സുപ്രീംകോടതിയിലേക്ക് പോകണ്ടെതില്ലെന്നും നിയമോപദേശം. ലളിതക്കുമാരി…

Continue reading
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്
  • October 12, 2026

എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൂന്ന് ബാറുകൾക്കെതിരെ കേസ്. പ്രതി സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്കെതിരെയാണ് എക്സൈസിന്റെ നടപടി. കടവന്ത്ര ദയ റീജൻസി , പാലാരിവട്ടം മൺസൂൺ എമ്പറൈസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ…

Continue reading

You Missed

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

‘മെഡൽ നേടിയിട്ട് കായിക മന്ത്രിയോ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടില്ല; കേരളത്തിലെ പാരിതോഷികം വളരെ കുറവ്’: ആൻസി സോജൻ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം