‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഡല്‍ഹി അടച്ചിടുന്നതില്‍ കോടതി കടുത്ത എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ജന്തര്‍ മന്തറില്‍ സമരം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. (SC cautions govt against blanket metro, train curbs ahead of CJP protest)

പ്രതിഷേധിക്കാനും സമാധാനപരമായി ഒത്തുചേരാനുള്ള ഭരണഘടനാപരമായ പൗരന്റെ അവകാശത്തെ കോടതി ഉയര്‍ത്തിപ്പിടിച്ചു. ഡല്‍ഹിയിലെ അടച്ചുപൂട്ടലുകള്‍ക്കെതിരെ സിപിഐഎം ദേശീയ അധ്യക്ഷന്‍ എംഎ ബേബി ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. എല്ലാവര്‍ക്കും കാര്‍ ഉണ്ടാകണമെന്നില്ല. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മെട്രോ ട്രെയിനുകള്‍ പൂര്‍ണമായി അടച്ചിടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതിന് പകരം ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിക്കാം. ഏതെല്ലാം പ്രദേശങ്ങളില്‍ നിയന്ത്രകണം വേണം, ഒഴിവാക്കണമെന്ന് കൃത്യമായി വിലയിരുത്തണമെന്നും കോടതി പറഞ്ഞു.

Related Posts

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും
  • October 9, 2026

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചന. എല്ലാവരോടും ഡല്‍ഹിയില്‍ എത്താന്‍ സിജെപി സ്ഥാപകന്‍…

Continue reading
നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും
  • October 9, 2026

ഉത്തർപ്രദേശ്: ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും. ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ…

Continue reading

You Missed

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

‘ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ട’; സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ, ട്രെയിന്‍ സര്‍വീസുകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിനെതിരെ സുപ്രീംകോടതി

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എത്തും, പിണറായി വിജയന്‍ ഉള്‍പ്പെടെ എത്തിയേക്കും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍