നോൺ- മെലനോമ സ്കിന്‍ ക്യാന്‍സര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

ചർമ്മത്തിൻ്റെ പുറം  പാളിയിലുണ്ടാകുന്ന അര്‍ബുദമാണ് നോണ്‍ മെലനോമ ക്യാന്‍സര്‍. എന്നാൽ കാൻസർ പുരോഗമിക്കുമ്പോൾ അത് മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും വ്യാപിക്കും.

ചർമ്മത്തിൻ്റെ പുറം  പാളിയിലുണ്ടാകുന്ന അര്‍ബുദമാണ് നോണ്‍ മെലനോമ ക്യാന്‍സര്‍. എന്നാൽ കാൻസർ പുരോഗമിക്കുമ്പോൾ അത് മറ്റ് ശരീരഭാഗങ്ങളിലേയ്ക്കും വ്യാപിക്കും. അൾട്രാവയലറ്റ് രശ്മികളുടെ സമ്പർക്കം മൂലമാണ് നോൺ-മെലനോമ ക്യാന്‍സര്‍ സാധ്യത കൂടുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മകോശങ്ങളുടെ ഡിഎൻഎയെ തകരാറിലാക്കും, ഇത് ക്യാൻസർ വികസിപ്പിച്ചേക്കാം. 

നോൺ-മെലനോമ ക്യാൻസറിൻ്റെ ആദ്യ ലക്ഷണം എന്നത്  ചർമ്മത്തില്‍  പ്രത്യക്ഷപ്പെടുന്ന‌ മുഴയോ പാടുകളോ ആണ്. ആഴ്‌ചകൾ കഴിഞ്ഞിട്ടും ഭേദമാകാത്ത മുഴകളും പാടുകളുമാണ് നോൺ-മെലനോമ ക്യാൻസറിൻ്റെ ഒരു അടയാളം. അതുപോലെ ചര്‍മ്മത്തിലെ പുള്ളികള്‍ അഥവാ മറുകുകള്‍ (ഇളം, പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള പുള്ളികള്‍), ഉണങ്ങാത്ത വ്രണങ്ങൾ, അരിമ്പാറ പോലെയുള്ള വളർച്ച (ചിലപ്പോള്‍ അതില്‍ നിന്നും രക്തം വരുക), ചര്‍മ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ നോൺ-മെലനോമ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ ആകാം. 

നോൺ-മെലനോമ ക്യാൻസർ പുരോഗമിക്കുമ്പോൾ, ലിംഫ് നോഡുകൾ, ശ്വാസകോശം, കരൾ, എല്ലുകൾ,  തലച്ചോറ് തുടങ്ങിയ അവയവങ്ങളിലേക്ക് ഇത് വ്യാപിച്ചേക്കാം. ക്യാന്‍സര്‍ ശ്വാസകോശത്തിലേയ്ക്ക് പടരുകയാണെങ്കിൽ, ശ്വാസതടസ്സം അല്ലെങ്കിൽ  ചുമയ്ക്കുമ്പോള്‍ രക്തം വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

  • Related Posts

    80 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങൾക്കോ?; കാരുണ്യ പ്ലസ് KN-570 ലോട്ടറി ഫലം
    • April 24, 2025

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-570 ലോട്ടറി ടിക്കറ്റ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PG 240522 എന്ന ടിക്കറ്റാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം PB 875960 എന്ന ടിക്കറ്റും സ്വന്തമാക്കി. ഉച്ച…

    Continue reading
    80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്
    • April 24, 2025

    ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12 ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. (…

    Continue reading

    You Missed

    വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്; കേസെടുത്ത് വനം വകുപ്പ്

    വേടന്റെ മാല പുലിപ്പല്ല് കൊണ്ടുള്ളത്; തായ്‌ലന്റില്‍ നിന്ന് കൊണ്ടുവന്നത്; കേസെടുത്ത് വനം വകുപ്പ്

    ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘തസ്ലീമയെ 6 വർഷമായി അറിയാം, ഷൈനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ, അറസ്റ്റിന് സാധ്യത

    ഹൈബ്രിഡ് കഞ്ചാവ് കേസ്; ‘തസ്ലീമയെ 6 വർഷമായി അറിയാം, ഷൈനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി മോഡൽ സൗമ്യ, അറസ്റ്റിന് സാധ്യത

    കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിൽ; ലഹരി ഉപയോ​ഗം സമ്മതിച്ചതായി പൊലീസ്

    കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിൽ; ലഹരി ഉപയോ​ഗം സമ്മതിച്ചതായി പൊലീസ്

    നന്ദന്‍കോട് കൂട്ടക്കൊല കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി; വിധി മേയ് 6ന്

    നന്ദന്‍കോട് കൂട്ടക്കൊല കേസ്: വിചാരണ നടപടികള്‍ പൂര്‍ത്തിയായി; വിധി മേയ് 6ന്