ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്.

വഴിവിട്ട ഇടപെടലും മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിയെന്നും അന്വേഷണ സംഘം വിലയിരുത്തുന്നുവെന്നാണ് വിവരം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ സഹായം ചെയ്തുവെന്നും വിലയിരുത്തലുണ്ട്. അബ്ദുറഹിമാന്റെ മൊഴി എസ്‌ഐടി പരിശോധിക്കുകയാണ്. പ്രതി ചേര്‍ക്കുന്നതില്‍ അന്തിമ തീരുമാനം മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും.

കേസില്‍ എസ്‌ഐടി അന്വേഷണം ഇനി നിര്‍ണായക ഘട്ടത്തിലാണ്. പ്രാഥമിക റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. വി. അബ്ദുറഹിമാന്റെ മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള കത്തിടപാടുകള്‍, ടെന്‍ഡറില്ലാതെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തത്, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചകള്‍ക്കായുള്ള വിദേശയാത്ര അങ്ങനെ എല്ലാം അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയ ശേഷമാണ് ഔദ്യോഗികമായി മൊഴി രേഖപെടുത്തിയത്. ഇപ്പോള്‍ നിര്‍ണായകമാകുന്നത് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ നിര്‍ദേശം. വഴിവിട്ട സഹായം നല്‍കിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, സാമ്പത്തിക ഇടപാടുകളില്‍ ആരുടെയൊക്കെ പങ്കാളിത്തമുണ്ട് എന്നുള്ള ചോദ്യങ്ങള്‍ക്കാണ് തുടര്‍ അന്വേഷണത്തിലൂടെ ഉത്തരം തേടുക.

Related Posts

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ
  • October 3, 2026

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനം താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിച്ച കോ-പൈലറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്ര ചിന്താഗതികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് ഫ്‌ളൈ ദുബായ് ഇയാളെ…

Continue reading
മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക
  • October 1, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ തീരാന്‍ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ മാത്രമേ മുഴുവന്‍ മരുന്നുകളും ആശുപത്രികളില്‍ എത്തിക്കാന്‍ സാധിക്കൂ. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടിയോളം രൂപയാണ്. കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്