വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810 രൂപയായി. (Commercial LPG Cylinder Prices Hiked From October 1)

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വിവിധ ആഘോഷങ്ങളും വിശേഷ ദിനങ്ങളും വരാനിരിക്കെയാണ് വിലകുതിച്ചുയര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ 2747.50 ആയിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില. 62.50 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. അതേസമയം സിലിണ്ടര്‍ ഒന്നിന് മുംബൈയില്‍ വര്‍ധിച്ചിരിക്കുന്നത് 63 രൂപയാണ്. 2701 രൂപയില്‍ നിന്ന് 2764 രൂപയായി സിലിണ്ടര്‍ വില കുതിച്ചുയര്‍ന്നു. ചെന്നൈയില്‍ 65.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സിലിണ്ടറിന് ഇപ്പോള്‍ നല്‍കേണ്ട വില 2983 രൂപയാണ്. മുമ്പ് ഇത് 2932 രൂപയായിരുന്നു.

രാജ്യത്തെ ചിലയിടങ്ങളില്‍ സിലിണ്ടര്‍ ഒന്നിന് മൂവായിരത്തിന് മുകളില്‍ രൂപയും നല്‍കേണ്ടതായി വരും. ലേയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,385.50 രൂപയില്‍ നിന്ന് 3,450 രൂപയായി ഉയര്‍ന്നു. തവാങ്ങില്‍ വില 3,073.50 രൂപയായും വര്‍ധിച്ചു. അഹമ്മദാബാദില്‍ പുതിയ വില 2,831.50 രൂപയും കന്യാകുമാരിയില്‍ 3,046 രൂപയുമാണ്. അതേസമയം രാജ്യത്തെ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Related Posts

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം
  • September 30, 2026

ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്ന് 70 രൂപയും വര്‍ധിച്ചു. (gold rate hiked in kerala september 30) ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം…

Continue reading
സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി
  • September 23, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടങ്ങള്‍ തുടരുന്നു. ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. പവന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപയും ഇന്ന് വര്‍ധിച്ചു. ഇന്നലെ രണ്ട് തവണ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഉയരുകയും ഉച്ചയ്ക്ക് ശേഷം കുറയുകയും…

Continue reading

You Missed

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക

മരുന്ന് ക്ഷാമം ഉടന്‍ തീര്‍ന്നേക്കില്ല; മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കാനുള്ളത് 900 കോടി; ഇത് കഴിഞ്ഞ നാല് കൊല്ലമായി നല്‍കാനുള്ള തുക

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം