പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി അശോക് കുമാർ മിത്തലും മാനേജ്മെൻ്റും പ്രതിഷേധത്തെ പൊലീസിനെയും സംഘപരിവാർ ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്താനാണ് മുതിർന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമഗ്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കണം. വിദ്യാർഥികൾ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളിൽ മാനേജ്മെന്റിന്റെ പങ്കുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉറപ്പുവരുത്തണം.

സംഘർഷത്തെ തുടർന്ന് 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ, അവിടെയുള്ള 1500-ലധികം മലയാളി വിദ്യാർഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുക എന്നതാണ് മറ്റൊരു അടിയന്തര ആവശ്യം. ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് കേരളത്തിലേക്കും വിദ്യാർഥികൾക്ക് സുരക്ഷിതമായി എത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. ടിക്കറ്റ് ക്ഷാമം നേരിടാമെന്നതിനാൽ റെയിൽവേയുമായി ബന്ധപ്പെട്ട് പ്രത്യേക ട്രെയിനുകളോ അധിക കോച്ചുകളോ അനുവദിക്കാൻ തയ്യാറാകണം. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അടിയന്തരമായി പരിഹരിക്കണം പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Related Posts

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
  • September 28, 2026

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. അമ്മയുടെ സഹോദരന്‍, അതാണ്…

Continue reading
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും
  • September 28, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ് തുടർ സമരങ്ങൾ പ്രഖ്യാപിക്കും. ഭഗത്‌സിംഗ് ദിനമായ ഇന്ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ്…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്