ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ് തുടർ സമരങ്ങൾ പ്രഖ്യാപിക്കും. ഭഗത്‌സിംഗ് ദിനമായ ഇന്ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ഇടത് പാർട്ടികൾ. ഡൽഹിയിലെ ഭഗത്‌സിംഗ് പ്രതിമയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി നേതൃത്വം നൽകും.

അതേസമയം മുംബൈയിലെ പ്രതിഷേധത്തിന് പൊലീസ്‌ അനുമതി നിഷേധിച്ചത് ഭയം കൊണ്ടെന്ന് സിജെപി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് അനുമതി നൽകിയില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും. ഇതിന് മുന്നോടിയായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സംയുക്ത പ്രതിഷേധത്തിന് കേജ് രിവാളിന്റെ പിന്തുണ തേടി.

സമ്പൂർണ്ണ യോഗം ചേർന്ന് തിരുത്തൽ വരുത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസ്വസ്ഥതകൾ കെട്ടടങ്ങിയിട്ടില്ല. പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അപ്പീലുകളിൽ എന്ത് നടപടിയുണ്ടാകും. ഫോം 6 ഓൺലൈൻ അപേക്ഷകളിൽ അധികമായി ചേർത്ത ചോദ്യങ്ങൾ ഒഴിവാക്കുമോ, ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്ഥാനത്ത് തുടരുമോ എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.

Related Posts

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ
  • September 28, 2026

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി…

Continue reading
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
  • September 28, 2026

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. അമ്മയുടെ സഹോദരന്‍, അതാണ്…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്