മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ ഫോറസ്റ്റ് റിസർച്ചിലേക്കാണ് മാറ്റം. നിലമ്പൂരിലെ അനധികൃത പാറമടകൾക്കെതിരെ നടപടി തുടങ്ങിയതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

മുട്ടിൽ മരം മുറി വനകൊള്ള പുറത്തുകൊണ്ടുവന്ന മൂന്ന് ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു ധനേഷ് കുമാർ. ഐഎഫ്എഫ് ട്രെയിനിങ്ങിന്റെ ഭാ​ഗമായി ഡെറാഡൂണിലായിരിക്കെയാണ് ധനേഷ് കുമാറിന് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. ധനേഷ് കുമാറിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ പറമാടയും കയ്യേറ്റ ലോബിയുമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ വനം മന്ത്രി ഇതെല്ലാം നിഷേധിച്ചിരുന്നു.

നിലമ്പൂർ നോർത്ത് ഡിവിഷനിലെ 657.87 ഹെക്ടർ വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ധനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയത്. കെകെ സുനിൽകുമാറാണ് പുതിയ ഡിഎഫ്ഒ. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാർ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നത്. മുട്ടിൽ മരംമുറി കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ധനേഷിനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് 2025 ജൂലൈയിൽ നിലമ്പൂരിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

Related Posts

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
  • September 26, 2026

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഹാൻസ് ചാക്കുകൾ കണ്ടെത്തിയത്. ഹാൻസ് ചാക്കുകൾ സൂക്ഷിച്ചിരുന്നത്…

Continue reading
മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്