ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ആശങ്കയും അസംതൃപ്തിയും മാറിയെന്നും എല്ലാം ശുഭം എന്ന് ദേവസ്വം പ്രസിഡന്റ്് കെ ജയകുമാറും പറഞ്ഞു.

ഇത്തവണത്തെ മണ്ഡല മകരവിളക്ക് ദര്‍ശനം ഭംഗിയായി നടക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പൂര്‍ണമായും സഹകരിക്കുമെന്ന് കെ ജയകുമാര്‍ പറഞ്ഞിട്ടുണ്ട്. നല്ലൊരു ധാരണയിലേക്ക് എത്തിയിട്ടുണ്ട്. ബോര്‍ഡും ഗവണ്‍മെന്റും ഒരുമിച്ച് നിന്നുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ദര്‍ശനം സുഗമമാക്കും എന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശങ്കയ്ക്ക് അവകാശമില്ല. ഒരുമിച്ച് നീങ്ങും. മുഖ്യമന്ത്രി അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡും ഗവണ്‍മെന്റും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് ഭക്തജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്ത രീതിയില്‍ ഇത്തവണ കാര്യങ്ങള്‍ ഭംഗിയായി നടക്കും – അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രവൃത്തികളുടെ പുരോഗതി ഇന്ന് ചേരുന്ന ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും. നിലയ്ക്കലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും തീര്‍ഥാടകര്‍ക്കുമുള്ള സൗകര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വ്യക്തതയ്ക്കായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ദേവസ്വംമന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തിയത്. നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന മന്ത്രി കെ. മുരളീധരന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കണ്ട ശേഷം നിലപാട് മയപ്പെടുത്തിയിരുന്നു. ബോര്‍ഡിനെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിഴവുണ്ടായാല്‍ സര്‍ക്കാരിനെയാവും ജനങ്ങള്‍ കുറ്റപ്പെടുത്തുകയെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
  • September 25, 2026

തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു. (Nivedita…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്