റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

  • World
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s War in UN)

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് സെലന്‍സ്‌കി തന്റെ പ്രസംഗം ആരംഭിച്ചത്. ഈ നീണ്ട കാലയളവില്‍ തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്. യുദ്ധം തീര്‍ക്കാതെ നീട്ടിക്കൊണ്ടുപോകാനുള്ള റഷ്യയുടെ നീക്കങ്ങള്‍ അപലപനീയമെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇപ്പോള്‍ യുക്രൈന് നേരിടേണ്ടി വന്നത് നാളെ യൂറോപ്പിലെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. റഷ്യയ്ക്ക് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദം ചെലുത്തി ഒരു സമാധാന കരാറിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും യു എന്‍ പൊതുസഭയില്‍ സെലന്‍സ്‌കി പറഞ്ഞു.

അതേസമയം വെനസ്വേലയുമായുള്ള ബന്ധം പുനരാരംഭിക്കാന്‍ തയ്യാറായതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് നന്ദി അറിയിച്ചു. അധികാരത്തിലേറിയ ശേഷം ആദ്യമായി യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കയായിരുന്നു ഡെല്‍സി റോഡ്രിഗസ്.

Related Posts

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി
  • September 23, 2026

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന കർശന നിലപാടുമായി ഇറാൻ. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസം​ഗത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതൽ…

Continue reading
വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം
  • September 16, 2026

ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്‌വര്‍ത്തിലെ രണ്ട് വെയര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ