ഡൽഹി: ബിജെപി സംസ്ഥാന ചുമതലയുള്ള പ്രഭാരിമാരെ പുനസംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്. എം.വങ്കടേശനാണ് സഹപ്രഭാരി.
ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യന് നൽകി. കേരളത്തിൽനിന്നുള്ള മറ്റൊരു ദേശീയ സെക്രട്ടറി അനിൽ ആന്റണിക്ക് നാഗലാൻഡിന്റെ ചുമതലയും ഗോവ സഹ പ്രഭാരിയുടെ ചുമതലയും നൽകിയിട്ടുണ്ട്.
ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും പ്രഭാരിയായി സ്മൃതി ഇറാനിയെയും ഉത്തർപ്രദേശിന്റെ ചുമതല വിനോദ് താവ്ഡെയ്ക്കുമാണ്. തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല രാംമാധവിനാണ്.






