മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി വിധി അടക്കം പറഞ്ഞിരുന്നു. കേരള പൊലീസിന് കൈമാറിയാൽ അന്വേഷണം നടത്തിയേ മതിയാകു എന്നാണ് സുപ്രീം കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ FIR ഇടാവൂ എന്നും സുപ്രീം കോടതി വിധിയുണ്ട്. അന്വേഷണം നിയമപരമായ ബാധ്യത ആണ്. തീരുമാനം എടുക്കാൻ സർക്കാർ ബാധ്യസ്ഥർ. ആരെയും വേട്ടയാടാനൊ പ്രതികാര ബുദ്ധിയോ സർക്കാരിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളപ്പിറവിക്ക് ശേഷമുള്ള 70 ആം വർഷം. ‘ഫെസ്റ്റിവൽ കേരള’ എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്തും.

വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി. മുതിർന്ന പൗരൻമാർക്കുള്ള വകുപ്പ് എന്നാക്കി. റോഡ് അപകടങ്ങൾ കുറയ്ക്കാൻ ക്യാമ്പയിൻ നടത്തും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണവും ശക്തമായ നടപടിയും എടുക്കും. ലോക കേരള സഭ പിരിച്ചുവിടും. പ്രവാസികൾക്ക് പകരം സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
  • September 23, 2026

ഡല്‍ഹി: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പിഎംഎ സലാം. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും നിയന്ത്രണം ആലോചിക്കണമെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. അത്…

Continue reading
വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ
  • September 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. (kerala rains yellow alert in 7 districts) ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ ഇടിമിന്നലോട് കൂടിയ…

Continue reading

You Missed

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി

മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം