EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

ഡൽഹി: ഇഡിയുടെ പ്രതിപക്ഷ വേട്ടയിൽ മോദി സർക്കാരുമായി കേരള സർക്കാർ ചേർന്ന് പ്രവർത്തിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരിക്കണം. ഇഡിയുടെ കാര്യത്തിൽ കർണാടകയിലും കേരളത്തിലും കോൺഗ്രസിന് വ്യത്യസ്ത നിലപാട്. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എ ബേബി ആവർത്തിച്ചു.

ഇഡിയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി ഉപയോഗിക്കുന്നുവെന്ന് എംഎ ബേബി കുറ്റപ്പെടുത്തി. സിപിഐഎം പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമാകില്ല. കോൺഗ്രസിൻ്റെ അഖിലേന്ത്യ നേതൃത്വം കേരളത്തിലെ സർക്കാർ നിലപാടിനെ അംഗീകരിക്കുമോ എന്ന് അറിയണം. വീണയ്ക്ക് അടക്കം എതിരായ കേസ് പിണറായിയുടെ മകൾ ആയതുകൊണ്ടാണ്. വീണാ വിജയനെ ലക്ഷ്യമിടുന്നത് പിണറായി വിജയനെ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമാണിതെന്ന് എംഎ ബേബി പറഞ്ഞു.സർവകലാശാല കാവിവൽക്കരിക്കുന്നതിൽ പ്രതികരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് എംഎ ബേബി വിമർശിച്ചു. ഇഡി റിപ്പോർട്ടിൽ പറയുന്നത് നിയമജ്ഞനായ എംഎൽഎ സുപ്രീംകോടതി വരെ പോയി. അന്ന് കോടതി വിമർശനം ഉന്നയിച്ചു. അന്ന് ഒരു തർക്കവും ഇല്ലാതെ പിൻവലിക്കുകയാണ് ചെയ്തതെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.

മാസപ്പടി കേസിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാർശയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, ഭർത്താവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിർദേശം നൽകിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്‌ഐആർ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നൽകിയിരിക്കുന്നത്.

Related Posts

ടിഎംസി ചിഹ്ന തര്‍ക്കം; തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും
  • September 18, 2026

ബംഗാള്‍: ടിഎംസി ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് ഇരു വിഭാഗങ്ങളും. മമതാ ബാനര്‍ജിയുടെയും ഋതബ്രത ബാനര്‍ജിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ ഔദ്യോഗിക പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള തര്‍ക്കം തുടരുന്നതിനിടയാണ് വിഷയത്തില്‍ ഇന്നലെ ഇലക്ഷന്‍ കമ്മീഷന്‍…

Continue reading
ഇരുപത്തി ഒന്നായിരം പാനിപ്പൂരികൊണ്ട് ഒരു ഗണേശ വിഗ്രഹം; മഹാരാഷ്ട്രയില്‍ നിന്നുള്ള കൗതുക കാഴ്ച
  • September 18, 2026

പൂനെ: പാനിപ്പൂരിയുടെ രുചി അറിഞ്ഞവര്‍ ഇന്ന് അതിന്റെ ഭംഗി ആസ്വദിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഗണേശോത്സവത്തിനിടയിലെ ഈ കൗതുക കാഴ്ച. പൂനെയിലെ ഫെര്‍ഗൂസണ്‍ റോഡില്‍ ഫോട്ടോയെടുക്കാനുള്ള തിരക്കാണ്. ഗണപതി ബപ്പയുടെ ഭംഗിയുള്ളൊരു ഗോള്‍ഗപ്പ വിഗ്രഹം. 13 അടി ഉയരം, പത്തടി വീതി എന്നതാണ്…

Continue reading

You Missed

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം