സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി ഇന്നലെ സംസ്ഥാനത്തുണ്ടായ മഴയിൽ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപാച്ചിലിൽ അഞ്ച് പേരാണ് മരിച്ചത്. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. അപകടസ്ഥലത്ത് മുഖ്യമന്ത്രി വി ഡി സതീശൻ അൽപസമയത്തിനകം സന്ദർശനം നടത്തും. കനത്ത മഴയിൽ കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖകളിൽ വ്യാപക നഷ്ടമുണ്ടായി.

അതേസമയം ഇന്നലെ അർദ്ധരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Posts

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം
  • November 6, 2026

കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും…

Continue reading
എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി
  • November 6, 2026

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയതില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി കടുത്ത…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്