ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫൊക്കാന). ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫൊക്കാന ലോകത്തിന് മുന്നിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ഇച്ഛാശക്തിയും വിളംബരം ചെയ്തത്. ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലു റെക്കോർഡ് തീർത്താണ് ഫൊക്കാന ചരിത്രനിമിഷം കുറിച്ചത്.

നിന്നായി 1,800ലധികം കലാകാരന്മാരാണ് ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ ന്യൂജേഴ്സിയിലെ കാഹലഹരി കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നത്. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തിന് ശേഷം ഓഗസ്റ്റ് 8-ന് വൈകിട്ട് ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലുമായി റെക്കോർഡ് തീർക്കാനായിരുന്നു സംഘാടകർ പദ്ധതിയിട്ടിരുന്നത്.

എന്നാൽ, ചരിത്രനേട്ടത്തിന് തൊട്ടുമുമ്പ് ഓഗസ്റ്റ് 7-നുണ്ടായ ശക്തമായ കാറ്റും മഴയും മൂലം വിമാന സർവീസുകൾ തടസ്സപ്പെടുകയും കാനഡയിൽ നിന്ന് എത്തേണ്ടിയിരുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധികളുടെ യാത്ര മുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ ഫൊക്കാന നേതൃത്വം ചർച്ചകൾ‌ നടത്തുകയും ബദൽ മാർഗ്ഗങ്ങൾക്കായി തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ വഴികൾ നോക്കിയെങ്കിലും ഗിന്നസ് അധികൃതരുടെ കർശന നിയമങ്ങൾ വെല്ലുവിളിയായി തുടർന്നു.

ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് മണിക്കൂറുകളോളം ചർച്ചകൾ നടത്തി. ഒടുവിൽ ഒരു പുതിയ സാധ്യത തുറന്നു. ഗിന്നസ് അധികൃതർക്ക് ഓൺലൈനായി നടപടികൾ പരിശോധിക്കാമെന്ന് അറിയിക്കുകയായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് കൃത്യസമയത്ത് തന്നെ റെക്കോർഡ് ശ്രമം വിജയകരമായി പൂർത്തിയാക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചു. വലിയൊരു അനിശ്ചിതത്വത്തെ അതിജീവിച്ച് നേടിയ ഈ ഇരട്ട ഗിന്നസ് വിജയം അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമായി മാറി.

Related Posts

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്
  • September 21, 2026

ഡൽഹി: മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ലെന്ന് മേയർ വി വി രാജേഷ്. മേയർ എന്ന നിലയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ബിജെപി നിലപാട് പാർട്ടി പറയും. കോർപറേഷനോട് സര്ക്കാർ അഭിപ്രായം തേടിയാൽ കൗൺസിലിൽ…

Continue reading
ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം
  • September 21, 2026

കോഴിക്കോട്: അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ മായ്ചുകളഞ്ഞെന്ന് എക്സൈസ്. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി സ്റ്റോറേജ് എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ…

Continue reading

You Missed

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ CCTV ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്; തെളിവ് നശിപ്പിക്കലെന്ന് സംശയം

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

സർക്കാർ ചെലവിലല്ല ഞാൻ വിദേശയാത്ര നടത്തിയത്; യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രി ഒജെ ജനീഷ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഭക്തർക്ക് രണ്ട് ടിൻ അരവണ വീതം നൽകും: ശബരിമലയിൽ അരവണ നിയന്ത്രണത്തിൽ നേരിയ ഇളവ്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്

ഒരു കോടിയുടെ ഭാഗ്യശാലി ആകാം! ഭാഗ്യതാര BT-72 ലോട്ടറി ഫലം ഇന്ന്