എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല


കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി പറഞ്ഞില്ല. (Binoy Viswam on ED action in cmrl-exalogic case)

കേസ് രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് വിഷയം പഠിച്ചുവരികയാണെന്നും സിപിഐ നിലപാട് പണ്ടേ പറഞ്ഞതാണെന്നും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കില്ലെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. കേസും നടപടികളുമെല്ലാം അതിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു. ‘എല്‍ഡിഎഫിനെ സിപിഐഎമ്മിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ ഞങ്ങള്‍ നോക്കിനില്‍ക്കില്ല. ഈ വാക്യത്തില്‍ ഒന്നും മാറിപ്പോകരുത്. പ്രത്യേകം ശ്രദ്ധിക്കണം. സിപിഐഎമ്മിനെ, എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനില്‍ക്കില്ല’. ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ഇ ഡി കേസിനെ രാഷ്ട്രീയ വേട്ടയാടലായി കാണാമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയില്ലെന്നും അതൊക്കെ നിങ്ങള്‍ തീരുമാനിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കേസെടുക്കുന്നതില്‍, നിയമോപദേശം പരിശോധിച്ച ശേഷം നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇഡി കത്തില്‍ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേല്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി ഇത് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതാണിതെന്നും മന്ത്രി പറഞ്ഞു.

Related Posts

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം
  • November 6, 2026

കൊച്ചി: വിദേശ യാത്രയ്ക്കായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ജയിലിലേക്ക് പോയാല്‍ ആയിരം രോഗം എന്നാല്‍ പുറത്ത് ഇറങ്ങിയാല്‍ ദുബായില്‍ പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നും…

Continue reading
എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി
  • November 6, 2026

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി. ബാര്‍ ലൈസന്‍സ് വിവാദത്തെ തുടര്‍ന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും, മൂന്ന് ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്ക് ബാര്‍ പദവി നല്‍കിയതില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി കടുത്ത…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്