ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്.
പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്വര്‍ത്തിലെ രണ്ട് വെയര്‍ ഹൗസുകള്ക്കിടയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ഹെലികോപ്ടറിനും പ്രദേശത്തുണ്ടായ വാഹനങ്ങള്‍ക്കും തീ പിടിച്ചു. മൂന്നു പേര് സംഭസ്ഥലത്തു വച്ച് കൊല്ലപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കാല്‍നട യാത്രികനെന്ന് വിവരം. എസ്യുവിയും ഒരു ബസും തമ്മിലുണ്ടായ റോഡപകടം ലൈവായി റിപ്പോര്‍ട്ട് ചെയ്യവേയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. ഹെലികോപ്ടര്‍ തകര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.







