‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്‍കി. (court against government in micro finance scam case)

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിന്നാക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെയും, അഭിഭാഷകനെയും രൂക്ഷമായി വിമര്‍ശിച്ചു. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും നടത്തുന്നതാണ് രീതി. ഇത് തുടര്‍കഥയാക്കുന്നതായും കോടതി വിമര്‍ശിച്ചു. ഗൂഡലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ജസ്റ്റിസ് എ ബാധറുദ്ധീന്‍ പറഞ്ഞു.

വിജിലന്‍സ് വിഭാഗം വിവരം അറിയിക്കാന്‍ വിട്ടുപോയതാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം. പ്രോസിക്യൂഷന്‍ അനുമതിയില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി എടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Related Posts

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC
  • September 11, 2026

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക് PSC കത്ത് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ…

Continue reading
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല
  • September 11, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ വരുന്ന രണ്ടുദിവസം ഉയർന്ന താപനില സാധ്യത. സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

Continue reading

You Missed

ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI

വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI