കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

ഡൽഹി: കെട്ടിടം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ. പിജികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വാടക തുകക്ക് പരിധി നിശ്ചയിക്കും. സി സി ടി വി ക്യാമറകൾ നിർബന്ധമാക്കാനും നിർദ്ദേശം. 15 ലധികം വിദ്യാർത്ഥികൾ ഉള്ള പിജികൾക്ക് രാത്രി സെക്യൂരിറ്റിയെ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശം നൽകി. അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് പിജി നടത്തിപ്പുകാരൻ സുധാൻഷു അറസ്റ്റിൽ.

ഒളിവിലുള്ള മറ്റൊരു നടത്തിപ്പുകാരനായി അന്വേഷണം തുടരുന്നു. അധികൃത അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ കോൺട്രാക്ടർ നേരത്തെ അറസ്റ്റിലായിരുന്നു. ഡൽഹി സത്യനികേതനിലെ കെട്ടിട ദുരന്തത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കാൻ ദേശീയ മനുഷ്യവാകാശ കമ്മീഷൻ. ഡൽഹി സർക്കാരിനോടും യുജിസിയോടും ഡൽഹിയിലെ ഹോസ്റ്റൽ ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന്‌ ഇന്നലെ കമ്മീഷൻ ആവശ്യപ്പെട്ടു. കമീഷൻ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്.

അതേസമയം സത്യനികേതൻ കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വ്യാപക സുരക്ഷാ പരിശോധനയ്ക്ക് സർക്കാർ തീരുമാനിച്ചു. സത്യനികേതൻ ഉൾപ്പെടെയുള്ള വിദ്യാർഥി പി.ജി കേന്ദ്രങ്ങളിലെ എല്ലാ കെട്ടിടങ്ങൾക്കും ഒരാഴ്ചയ്ക്കുള്ളിൽ ഘടനാ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കും പി.ജി താമസകേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷാ നയം കൊണ്ടുവരുന്നതും സർക്കാർ പരിഗണനയിലാണ്.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

‘കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ല’; മുഖ്യമന്ത്രി

‘കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ല’; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം

പശ്ചിമേഷ്യയിൽ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാൻ