മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കാനുള്ള ഇഡി നീക്കത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇഡിയുടെ കത്തിൽ‌ നിയമപരമായ പരിശോധനകൾ നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങിക്കാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. വ്യത്യസ്തമായ കേസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ന്യായീകരണമാണ് സിപിഐഎമ്മിന്റെ പ്രധാന ജോലി. ആ പാർട്ടിയിൽ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിപിഐഎം വലിയ പ്രതിരോധത്തിലാണെന്ന് മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഏജൻസി അയച്ച് തന്നിരിക്കുന്ന നിയമപരമായ കാര്യങ്ങളാണ്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. പുറത്ത് ഇഡിയുടെ വാഹനങ്ങൾ പ്രവർത്തകർ തല്ലിപൊളിക്കുകയായിരുന്നില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തു. അവർ പൂർണമായി സഹകരിക്കുക മാത്രമാണ് ചെയ്തത്. അതിൽ രാഷ്ട്രീയം ആരോപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇഡി ഇപ്പോൾ അയച്ചിരിക്കുന്ന കത്ത് പരിശോധിച്ച് ഗൗരവം പരിഗണിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇഡി കേസിലെ റിപോർട്ടിൻ്റെ വിശദാംശങ്ങൾ പറയുന്നതിന് പരിമിതി ഉണ്ട്. ലീഗൽ സ്‌ക്രൂട്ടനിയിൽ ഇരിക്കുന്ന വിഷയമാണെന്ന് അദേഹം പറഞ്ഞു.

പി എം ശ്രീ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. താനും രാഹുൽ ഗാന്ധിയും സംസാരിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നിങ്ങളോട് ആരോടെങ്കിലും പറഞ്ഞതായി അറിയില്ല. എവിടെനിന്നാണ് വാർത്ത ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആകാശത്ത് നിന്നാണ് വാർത്ത ഉണ്ടാക്കിയത്. ആ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തിട്ടില്ല. കെ പി സി സി യിലും ചർച്ച ചെയ്തില്ല. തീരുമാനമാകുമ്പോൾ അറിയിക്കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാന്തപുരം പരാമർശത്തിനെതിരെ എടുത്ത നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചരണം നടന്നു. അത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാന്തപുരം എ.പി വിഭാഗം വന്ന് കണ്ടത് മൂന്ന് മാസം മുൻപ് അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Related Posts

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ
  • September 9, 2026

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 9 വരെയുള്ള ദിവസങ്ങളിലാണ് ഈ കുറവ്. സംസ്ഥാനത്ത് കാലവർഷമഴയിൽ 25% കുറവ്. വയനാട് 52% മഴയുടെ കുറവ് ഉണ്ടായി. ഇടുക്കിയിൽ 46% മഴ കുറഞ്ഞു. 1837.1 മില്ലി മീറ്റർ…

Continue reading
‘കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ല’; മുഖ്യമന്ത്രി
  • September 9, 2026

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിലപാട് മാധ്യമങ്ങളെ വിളിച്ചാണ് പറഞ്ഞത്. പറഞ്ഞത് ഡിലീറ്റ് ചെയ്തന്ന പ്രചാരണം തെറ്റാണ്. ഫേസ്ബുക്കിലെ വിഡിയോ നീക്കിയത് ക്രോസ് ഷെയർ…

Continue reading

You Missed

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

‘കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ല’; മുഖ്യമന്ത്രി

‘കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിലെ നിലപാടിൽ ഒരു മാറ്റവുമില്ല’; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ബെംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം

പശ്ചിമേഷ്യയിൽ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാൻ