‘ പൊട്ടിയ പടത്തിന് ഇത്രയും തുകയോ’: നേരത്തെ കച്ചവടം നടന്നിട്ടും ഇന്ത്യന്‍ 2 ഒടിടി റിലീസിന് പണി കിട്ടി

അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ഗ്രോസ് 95.58 കോടിയാണ്.

കമൽഹാസൻ്റെ ഇന്ത്യൻ 2 ആരാധകരെയും സിനിമാപ്രേമികളെയും നിരാശപ്പെടുത്തിയിരുന്നു. ഷങ്കറിൻ്റെ ഈ ചിത്രം റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനോട് ഒരുതരത്തിലും നീതി പുലര്‍ത്തിയില്ലെന്നാണ് പൊതുവില്‍ വിലയിരുത്തല്‍. ഇന്ത്യന്‍ 2 തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇന്ത്യന്‍ 2വിന്‍റെ പോസ്റ്റ്-തിയറ്റർ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.

അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്‍റെ ഗ്രോസ് 95.58 കോടിയാണ്. വിദേശത്ത് ഇതുവരെ 51 കോടി ഗ്രോസ് ഇന്ത്യന്‍ 2 ആണ് നേടിയത്. ഇന്ത്യൻ, ഓവർസീസ് ഗ്രോസ് സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 146.58 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നുള്ള മോശം സ്വീകരണത്തിന് ശേഷം ചിത്രത്തിന്‍റെ സ്ക്രീനുകള്‍ കുത്തനെ കുറഞ്ഞിരുന്നു. 

250 കോടിയുടെ ബജറ്റിലാണ് ചിത്രം എടുത്തത് എന്നാണ് വിവരം 81 കോടിയുടെ ആഭ്യന്തര കളക്ഷൻ നിരാശാജനകമാണ് എന്ന് തന്നെയാണ് വിലയിരുത്തല്‍. ഇപ്പോൾ ഇന്ത്യന്‍ 2വിന്‍റെ മോശം പ്രകടനം കണക്കിലെടുത്ത്  ചിത്രത്തിന്‍റെ നിർമ്മാതാക്കളുമായുള്ള ഒടിടി കരാറില്‍ പുനര്‍ ആലോചന വേണം എന്ന നിലപാടിലാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. 

ട്രാക്ക് ടോളിവുഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യൻ 2 ൻ്റെ സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് റിലീസിന് മുന്‍പ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുക നൽകി. ഇപ്പോൾ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സ് 120 കോടിയുടെ ഇടപാടിന് അത് സമ്മതിക്കുന്നില്ല. പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. 

ഈയിടെയായി ബോക്‌സോഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ അന്തിമ ഡീൽ തുക തീരുമാനിക്കുന്നത്. അതിനാൽ, ഇന്ത്യൻ 2 ൻ്റെ കാര്യത്തിൽ നെറ്റ്ഫ്ലിക്സും നിർമ്മാതാക്കളും തമ്മിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഇന്ത്യന്‍ 2 ഒടിടി പ്രീമിയര്‍ നീണ്ടേക്കും എന്നാണ് വിവരം. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി