മരുന്ന് വിതരണം ക്രമമല്ലാതായി; മിഠായി പദ്ധതി താളം തെറ്റുന്നു; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിൽ

കാസർ​ഗോഡ്: കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ ആവിഷ്കരിച്ച മിഠായി പദ്ധതി താളം തെറ്റുന്നു. മരുന്ന് വിതരണം ക്രമമല്ലാതായയോടെ, ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിലാണ്. ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ സ്വന്തംനിലയിൽ പണം സ്വരൂപിച്ച് മരുന്നുകൾ വിതരണം ചെയ്യുകയാണ്.

മിഠായി പദ്ധതി വഴി നൽകുന്ന ഇൻസുലിനിൽ മാറ്റം വരുത്തിയതോടെ തുടങ്ങിയ പ്രതിസന്ധിയാണ് ഇപ്പോൾ മരുന്ന് വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയിലായത്. ഇതോടെ ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്. മിഠായി പദ്ധതിയിൽ റാപ്പിഡ് ആക്ഷൻ ഇൻസുലിന് പകരം, ചെലവ് കുറഞ്ഞ ഇൻസുജൻ ആർ ആണ് ലഭിച്ചിരുന്നത്. ഇപ്പോൾ അതും ആവശ്യത്തിന് കിട്ടാതായി. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സ്ട്രിപ്പുകൾ പൂർണമായും ലഭ്യമല്ലാത്തതും കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു.

ഇൻസുലിനും സ്ട്രിപ്പുകൾക്കും മറ്റുമായി വലിയ സാമ്പത്തിക ചെലവാണ്. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് താങ്ങാൻ ആവുന്നതല്ല. ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ സ്വന്തം നിലയിൽ പണം സ്വരുക്കൂട്ടി മരുന്നുകൾ സംഘടിപ്പിച്ച വിതരണം ചെയ്യുകയാണ്. പുതിയ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴും ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്.

Related Posts

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading
ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്
  • September 7, 2026

കോഴിക്കോട്: ചാനൽചർച്ചയിലെ പരാമർശത്തിൽ വിസ്ഡം നേതാവ് ഡോക്ടർ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ, യുഡിഎഫിൽ എതിർപ്പ്. അനാവശ്യമായ കേസ് അനുവദിക്കില്ലെന്നും ലീഗ് അധികാരത്തിൽ ഇരിക്കുന്നത് അതിനല്ലെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ തുറന്നടിച്ചു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…

Continue reading

You Missed

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

‘കാന്തപുരത്തിന്റെ പ്രസ്താവനയിൽ അത്ഭുതമില്ല’;ചർച്ചകൾ അവസാനിപ്പിക്കുന്നതാണ് നല്ലത്, സമസ്ത മുഖപത്രത്തിലെ പരാമർശങ്ങളെ തള്ളി പൊന്നാനി MLA കെ പി നൗഷാദലി

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും