കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

മുംബൈ: രമാബായ് രണ്‍വീറിന് അത് വെറുമൊരു ഓട്ടമത്സരമല്ലായിരുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും അതിനുള്ള സാഹചര്യമൊരുക്കാനും നെട്ടോട്ടമോടുന്ന ഒരു അമ്മയുടെ കാലുകളുടെ ഗതിവേഗം ഊഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ്. സ്‌പോര്‍ട്ട്‌സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച ചെറുപ്പക്കാരായ ഓട്ടക്കാരെ ഉള്‍ക്കരുത്ത് കൊണ്ട് മാത്രം മറികടന്ന് 47 വയസുകാരി മാരത്തോണ്‍ ജയിച്ചുകയറിയപ്പോള്‍ പഴയൊരു ആമയുടെ സ്ഥിരോത്സാഹത്തിന്റെ കഥ കൂടി ഓര്‍ത്തുപോയി കാണികള്‍. മഹാരാഷ്ട്രയില്‍ നടന്ന അമൃത് ദൗഡ് ഓട്ടമത്സരം എക്സ്രാ ഓര്‍ഡിനറി ആക്കിത്തീര്‍ത്ത രമാബായ് രണ്‍വീര്‍ എന്ന സാധാരണക്കാരിയുടെ കഥയിലേക്ക്… (Who Is Ramabai Ranveer 47-Year-Old Mother won Race Win)

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗോയില്‍ ഭാരതീയ ശിക്ഷണ്‍ പ്രസാരക് സംസ്ഥ സംഘടിപ്പിച്ച അമൃദത് ദൗഡ് ഓട്ടമത്സരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാചക തൊഴിലാളിയായ രമാബായ്. മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി സാരിയായിരുന്നു വേഷം. കാലില്‍ ചെരുപ്പുകള്‍ പോലുമില്ലായിരുന്നു. വലിയ ഓട്ടക്കാരിയെന്ന അംഗീകാരത്തേക്കാള്‍ സമ്മാനത്തുകയായ 3000 രൂപയിലായിരുന്നു നോട്ടം. ഭര്‍ത്താവ് മരിച്ച ശേഷം പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി വല്ലാതെ കഷ്ടപ്പെടുകയായിരുന്നു രമാബായ്. എങ്കിലും ഒരിക്കലും തോറ്റുകൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഈ പണം കിട്ടിയാല്‍ നേരിയ ഒരാശ്വാസമാകും എന്ന് മാത്രം കരുതിയാണ് മത്സരത്തിനെത്തിയത്.

മൂന്ന് കിലോമീറ്ററാണ് ഓടേണ്ടത്. മത്സരം തുടങ്ങിയപ്പോള്‍ പഴയ ചപ്പലിനെ ആശ്രയിക്കാമെന്ന് കരുതിയെങ്കിലും കുറച്ച് ഓടിയപ്പോള്‍ തന്നെ അത് നടപടിയാകില്ലെന്ന് മനസിലായി. ഇതോടെ ചെരുപ്പ് ഊരിയെറിഞ്ഞു. തളരാതെ ഓടി. കല്ലുകളുള്ള വഴിയില്‍ നഗ്നപാദയായി വലിയ ഓട്ടക്കാരെ ഓടിതോല്‍പ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. ഒടുവില്‍ കിതപ്പോടെ ഒന്നാമതെത്തി രമാബായ് ഫിനിഷിങ് ലൈനില്‍ തൊട്ടപ്പോള്‍ കാണികളും സംഘാടകരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്.

ഈ തുക പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് രമാബായ് അറിയിച്ചു. രമയുടെ മൂത്തമകള്‍ പൊലീസ് റിക്രൂട്ട്‌മെന്റിനായി തയ്യാറെടുക്കുകയാണ്. രമാബായിയുടെ ഈ തളരാത്ത ചുവടുകളുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

Related Posts

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല
  • October 23, 2026

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി…

Continue reading
വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം
  • October 23, 2026

തിരുവനന്തപുരം: വനാതിർത്തിയിലുള്ള കർഷകർക്ക് ആശ്വാസം. വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. കാർഷിക വിളകൾക്കും ഇനി മുതൽ നഷ്ടപരിഹാരം…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്