നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്

ദുബായ്: ക്ലിനിക്കുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ എന്ന നിലയ്ക്ക് ആണ് നിയന്ത്രണം നല്‍കിയിരിക്കുന്നത്. ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും വ്യക്തവും ആയിരിക്കണമെന്നും ഹെല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Dubai authority lists words clinics cannot use in ads)

100%, യൂണിക്, ബെസ്റ്റ്, എക്‌സ്‌ക്ലൂസീവ്,മാജിക്, നോ സൈഡ് എഫക്ടസ്തുടങ്ങി ഒരു കൂട്ടം വാക്കുകള്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തുന്നത് ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചത്. ഇത്തരം വാക്കുകള്‍ ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഇനി ഉപയോഗിക്കാന്‍ പാടില്ല.അതിശയോക്തിപരമായ അവകാശവാദങ്ങള്‍ തടയിടലാണ് ലക്ഷ്യം.ഡിഎച്ച്എ-ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സേവനങ്ങള്‍ പരസ്യം ചെയ്യുന്ന ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.ചികിത്സാ ഫലങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലവും ഉണ്ടായിരിക്കണം. പരസ്യങ്ങളില്‍ ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും പരാമര്‍ശിക്കണം.

ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ തങ്ങള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും കൃത്യവും വ്യക്തവുംമനസ്സിലാക്കാന്‍ എളുപ്പവുമാണെന്ന് ഉറപ്പാക്കണം.ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന, ചികിത്സയുടെയോ സേവനത്തിന്റെയോ അനാവശ്യമായ ആവശ്യം സൃഷ്ടിക്കുന്ന വാക്കുകള്‍ പരസ്യത്തില്‍ പാടില്ല.ഒരു ചികിത്സയോ സേവനമോ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് പരസ്യങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ സൃഷ്ടിക്കരുതെന്നും മുന്നറിയിപ്പുണ്ട്.ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ തങ്ങളുടെ സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ മറ്റൊരു ഡോക്ടറോ ഹോസ്പിറ്റലോ നല്‍കുന്നതിനേക്കാള്‍ മികച്ചതാണെന്ന് അവകാശപ്പെടരുതെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

Related Posts

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • October 3, 2026

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

Continue reading
സഹപൈലറ്റിന്റെ കുത്തേറ്റ് ചോരവാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് യാത്രക്കാരെ കാത്തു; ധീരനായ ഇന്ത്യന്‍ പൈലറ്റിന് നന്ദി പറഞ്ഞും വാഴ്ത്തിയും ലോകം
  • October 1, 2026

റിയാദ്: ഒരു ഇന്ത്യന്‍ പൈലറ്റിന്റെ മനസാന്നിധ്യവും കരുത്തുമാണ് സൗദിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ടിവന്ന ഫ്‌ലൈദുബായ് വിമാനത്തിലെ നൂറ്റി എഴുപതിലധകം ജീവനുകള്‍ രക്ഷിച്ചത്. മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍. സഹപൈലറ്റിന്റെ കുത്തുകൊണ്ട് ചോര വാര്‍ന്നപ്പോഴും വിമാനം നിയന്ത്രിച്ച് താഴെയിറക്കിയത് അദ്ദേഹമായിരുന്നു. സ്മിത്…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി