‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

ഡൽഹി: അനധികൃത കുടിയേറ്റത്തിൽ നടപടി കടുപ്പിക്കാൻ കേന്ദ്രം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം. സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്ക് അനധികൃത കുടിയേറ്റം ഭീഷണിയാകുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ്, രേഖകൾ പരിശോധിച്ച്, നിയമാനുസൃത നടപടികളിലൂടെ നാടുകടത്തണം. ഇതിന് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം വേണമെന്ന് അമിത് ഷാ നിർദേശം നൽകി.

ഇന്റലിജൻസ് ബ്യൂറോയുടെ 9-ാമത് ദ്വിദിന ദേശീയ സുരക്ഷാ തന്ത്രങ്ങൾ (എൻഎസ്എസ്) സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം സംസാരിച്ചു. എല്ലാ കേന്ദ്ര ഏജൻസികളുടെയും മേധാവികളും രാജ്യത്തുടനീളമുള്ള 850 ഓളം ഉദ്യോഗസ്ഥരും ഹൈബ്രിഡ് മോഡിൽ പങ്കെടുത്തു. തീവ്രവാദ വിരുദ്ധ വെല്ലുവിളികളോടുള്ള പ്രതികരണം, മൾട്ടി ഏജൻസി സെന്റർ (എംഎസി) വഴി ഇന്റലിജൻസിന്റെ സംയോജനം, വിശകലനം, പ്രവർത്തനം, മയക്കുമരുന്ന് നിയന്ത്രണം, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തൽ, നാടുകടത്തൽ എന്നിവയുൾപ്പെടെ ദേശീയ സുരക്ഷയുടെ നിർണായക വശങ്ങളെക്കുറിച്ചാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.

Related Posts

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
  • August 25, 2026

സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്,…

Continue reading

You Missed

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

കയ്യടിക്കൊപ്പം വിമർശനം നേരിട്ട വി ഡി സതീശൻ സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

കയ്യടിക്കൊപ്പം വിമർശനം നേരിട്ട വി ഡി സതീശൻ സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ

നിക്ഷിപ്ത താത്‌പര്യക്കാർ വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും; മെറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

നിക്ഷിപ്ത താത്‌പര്യക്കാർ വളഞ്ഞിട്ട് ആക്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയും; മെറ്റ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി