കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

തിരുവനന്തപുരം: വീണ വിജയനെതിരെയുള്ള രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. ED അന്വേഷണത്തെ ബാലപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അന്വേഷണവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല.

വീണ വിജയൻ രാഷ്ട്രീയ നേതാവല്ല. ED യുടെ പ്രസ്താവനയിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നു. രാഷ്ട്രീയ വിശദീകരണ യോഗത്തിന് അപ്പുറം ഒന്നും സിപിഐഎമ്മിൽ നിന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കൊപ്പം ലഹരി കേസിലെ പ്രതിയുടെ ഫോട്ടോ പുറത്ത് വന്നതിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം പല ആളുകളും ഫോട്ടോ എടുക്കും. പക്ഷെ അവർ കേസുകളിൽ പെട്ടാൽ അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും കോണ്ഗ്രസ് പാർട്ടിയിൽ നിന്നുമുണ്ടാകില്ല. ആരോടും ഫോട്ടോ എടുക്കേണ്ട ചായ കുടിക്കേണ്ട എന്നൊന്നും പറയാൻ കഴിയില്ലല്ലോ.

കെപിസിസി അധ്യക്ഷൻ ഏത് സമയവും ഉണ്ടാവാം. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. ചർച്ചകൾ ഇനിയും ഉണ്ടായേക്കാം. ഒരാൾക്ക് ഒറ്റപദവി എന്നതൊന്നും കോൺഗ്രസിന്റെ ഭരണഘടനയിൽ ഇല്ല. ഒന്നിലധികം പദവികൾ വഹിച്ച ആളുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി
  • August 20, 2026

തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറപത്രം. നെടുമങ്ങാട് SC /ST കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.78 പേജ് ഉള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്.…

Continue reading
‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’
  • August 20, 2026

തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് പ്രതിനിധി സമ്മേളനം തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരം. എനിക്ക്…

Continue reading

You Missed

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി