‘എന്റെ ഹൃദയം തകരുന്നു..’; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കമൽഹാസൻ

രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു. 

‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അ​ഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുകയാണ്’ എന്നാണ് കമൽഹാസൻ കുറിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തിൽ വൈകുന്നേരം  എട്ടരയോടെ 125 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്.  മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയിൽ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം, 131 ലേറെ പേര്‍ ചികിത്സയിലുണ്ട്.

ഉരുൾപൊട്ടലിൽ അടിയന്തര സ​ഹായമായി 5 കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ രം​ഗത്ത് എത്തിയരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തിൽ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 

  • Related Posts

    മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്
    • May 16, 2026

    മിന്നല്‍ മുരളിയിലൂടെ മിന്നും താരമായ വസിഷ്ഠിന് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. പാലക്കാട് വാണിയകുളം ടിആര്‍കെ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വസിഷ്ഠ്. സിനിമ തിരക്കുകള്‍ക്കിടയിലൂടെയാണ് വസിഷ്ഠിന്റെ പരീക്ഷ കാലം കടന്നു പോയത്. പരീക്ഷ ഫലം വന്നപ്പോഴും അവന്‍…

    Continue reading
    79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
    • May 13, 2026

    79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

    Continue reading

    You Missed

    ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

    ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

    ‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

    ‘നായനാരെ പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല, ഓരോരുത്തർക്കും ഓരോ ശൈലിയാണ്’; കെ കെ ശൈലജ

    ‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

    ‘സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം വി ഗോവിന്ദന്‍ തികഞ്ഞ പരാജയം’; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

    മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനം; പതിമൂന്നാം നമ്പര്‍ ആരും തിരഞ്ഞെടുത്തില്ല

    മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനം; പതിമൂന്നാം നമ്പര്‍ ആരും തിരഞ്ഞെടുത്തില്ല

    മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

    മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

    അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

    അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു