‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിലെ എല്ലാ നേതാക്കളും വനിത സംവരണത്തിന് പിന്തുണ നൽകണമെന്ന് പ്രധാമന്ത്രി ആവശ്യപ്പെട്ടു. ഏത് വേദിയലും രാജ്യത്തെ പെൺകുട്ടികൾ ഇന്ന് മുൻനിരയിലുണ്ട്. സേനയിലും ഇന്ന് വനിതകളുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ കണക്കെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാമന്ത്രി ആവശ്യപ്പെട്ടു. ലഹരിമുക്ത രാജ്യമാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി ഇതിനുവേണ്ടി പ്രവർത്തിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.

ഭരണകാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കു വൻ വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യയുടെ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വർഷത്തിൽ പ്രതിരോധ ഉൽപ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈൽഫോൺ നിർമാണം, റയിൽവേ കോച്ചുകൾ എന്നിവയുടെ നിർമാണത്തിൽ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റൽ ഇടപാടുകളിലെല്ലാം വൻ വളർച്ചയുണ്ടായെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി.

Related Posts

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
  • August 15, 2026

ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വർഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളിൽ എത്താൻ പ്രയത്നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ലോകം…

Continue reading
സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും
  • August 14, 2026

ഡൽഹി: സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ സാക്ഷരത എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്,…

Continue reading

You Missed

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI