‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിളിച്ചു; രാജ്യസഭയില്‍ തന്‍റെ അതൃപ്തി തുറന്നു പറഞ്ഞ് ജയ ബച്ചന്‍

പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി,” ഹരിവംശ് നാരായൺ പറഞ്ഞു ജയ ബച്ചനെ സഭയിൽ സംസാരിക്കാൻ വിളിച്ചത്.  “സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു” എന്ന് ഉടന്‍ ജയ ബച്ചൻ പ്രതികരിച്ചു.

പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. “താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്, അതാണ് ഞാന്‍ വിളിച്ചത്” മിസ്റ്റർ സിംഗ് പറഞ്ഞു.

“ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക്  സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ” എന്ന് ജയ ബച്ചൻ തന്‍റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു.

ദില്ലിയിലെ ഒരു കോച്ചിംഗ് സെൻ്ററിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികളുടെ മരണത്തെ കുറിച്ച് മിസ് ബച്ചൻ പിന്നീട് അഭിസംബോധന ചെയ്തു. ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും അവർ പറഞ്ഞു.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം