Homex Group UK Conveyancing Internship Programme ഗവണ്മെന്റ് പ്ളീഡർ അഡ്വ. നിധിൻ പുല്ലുകാടൻ ഉദ്ഘാടനം ചെയ്തു.
കൊച്ചി, ഓഗസ്റ്റ് 10, 2026: കേരളത്തിലെ യുവ അഭിഭാഷകരെയും നിയമബിരുദധാരികളെയും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങളുമായി പരിചയപ്പെടുത്തുന്നതിനായി Homex Group സംഘടിപ്പിക്കുന്ന UK Conveyancing Internship Programme കൊച്ചിയിലെ Homex Group ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു.
ഗവണ്മെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. Homex Group CEO രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. Programme Coordinator അക്ഷര ബിജു, Homex Group Head of Legal ശ്രീവിദ്യ ഗോപാലകൃഷ്ണൻ, Head of Operations സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു
ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലന പരിപാടിയിൽ UK Conveyancing രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, UK നിയമവ്യവസ്ഥ, പ്രൊഫഷണൽ സ്റ്റാൻഡേർഡുകൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് കമ്മ്യൂണിക്കേഷൻ, പ്രായോഗിക കേസ് പഠനം, മെന്റർഷിപ്പ് എന്നിവയിൽ പരിശീലനം നൽകും.
കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് Homex Group അറിയിച്ചു.
“യുവതലമുറയിൽ നടത്തുന്ന നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപം” എന്ന ആശയത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം






