‘തമിഴിന്റെ അഭിമാനം അടിയറവെക്കില്ല’; തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ

തമിഴ് തായ് വാഴ്ത്ത് പ്രമേയം തമിഴ്‌നാട് നിയസഭ ഏകകണ്ഠമായി പാസാക്കി. എല്ലാ പരിപാടികളിലും ഇനിമുതല്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആദ്യം പാടണമെന്നതാണ് പ്രമേയം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്.

വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്താണ് തമിഴ്‌നാടിന്റെ പ്രമേയം. അമ്മയെ പോലെയാണ് തമിഴെന്നും അതിനും മുകളിലാണ് തമിഴ്തായ് വാഴ്ത്തിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് പറഞ്ഞു. സംസ്ഥാന ഗീതമായ തമിഴ് തായ് വാഴ്ത്തിനെ പറ്റി, കേന്ദ്രം ഇറക്കിയ പുതിയ നിര്‍ദേശത്തില്‍ പരാമര്‍ശം പോലുമില്ല. ഒരു കാരണവശാലും തമിഴിന്റെ അഭിമാനം അടിയറവെക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1970 ലാണ് തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തമിഴ് തായ് വാഴിത്തിന്റെ കാര്യത്തില്‍ മുന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും ഡിഎംകെ സര്‍ക്കാറും തമ്മില്‍ നേര്‍ക്ക് നേര്‍ യുദ്ധമായിരുന്നു. പല തവണ നിയമസഭയില്‍ നിന്നും ഗവര്‍ണര്‍ ഇറങ്ങിപ്പോയതും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടിയതിന്റെ പേരിലായിരുന്നു. കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിന് ശേഷം നടത്തിയ ടിവികെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേ മാതരം ആദ്യം പാടിയതും വിവാദമായിരുന്നു. ലേക്ഭവന്‍ നടത്തിയ പരിപാടി ആയതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും തമിഴ് തായ് വാഴ്ത്തിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി സി ജോസഫ് അന്നു തന്നെ പ്രതികരിച്ചിരുന്നു.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ