നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും

പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തും.

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.

അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.

Related Posts

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും
  • August 10, 2026

കോഴിക്കോട് മാവൂരിന് സമീപം പൂവാട്ടുപറമ്പില്‍ 25 വര്‍ഷമായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിയുന്ന കുടുംബത്തിന് വീട് ഒരുക്കി മാവൂര്‍ പഞ്ചായത്ത്. കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍. കുടുംബത്തിന്റെ ദുരിത ജീവിതം സംബന്ധിച്ച…

Continue reading
‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ
  • August 10, 2026

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി…

Continue reading

You Missed

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍