‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി. എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കിയപ്പോള്‍ 14 മാര്‍ക്ക് കൂടിയെന്ന് വിദ്യാര്‍ഥി പറയുന്നു. (parts of answer sheets going missing at the University of Kerala)

പരീക്ഷയ്ക്ക് 30 പേജോളം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലഭിക്കുന്നത് ചിലപ്പോള്‍ 25 പേജുകളുടെ മാര്‍ക്ക് മാത്രമായിരിക്കുമെന്നും ബാക്കി പേജുകള്‍ എവിടെയെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥയാണെന്നും ഇത് പലരുടേയും അനുഭവമാണെന്നും വിദ്യാര്‍ഥികള്‍ ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ച് ഉത്തരമെഴുതിയ കടലാസുകള്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ കൈകാര്യം ചെയ്യുന്നത് വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാര്‍ക്ക് കണക്കുകൂട്ടുന്നതില്‍ ഉള്‍പ്പെടെ ഗുരുതര പിഴവുകള്‍ വരുത്തുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിക്കുന്നു.

പല വിദ്യാര്‍ഥികള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം ഇരട്ടിയോളം മാര്‍ക്ക് കൂടുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനും അതിന്റെ റിസള്‍ട്ടിനുമായി കാത്തിരിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ വിലപ്പെട്ട സമയമാണ് നഷ്ടമാകുന്നത്. അഡീഷണല്‍ ഷീറ്റുകള്‍ എങ്ങോട്ടാണ് അപ്രത്യക്ഷമാകുന്നതെന്ന് അന്വേഷിക്കണമെന്നും ഇത്തരം പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Related Posts

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല
  • September 25, 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം…

Continue reading
പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്
  • September 25, 2026

ആലപ്പുഴ: ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയുമെന്ന്, അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനോട് സിപിഐഎം നേതാവ് എ ഷാനവാസ്. പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ജി സുധാകരന്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു. തന്നെ ലഹരിക്കടത്തുകാരന്‍ എന്ന് നിരന്തരം ആക്ഷേപിക്കുന്നതില്‍ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍…

Continue reading

You Missed

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി