അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

പൊലീസിനെതിരായ അർജുൻ ആയങ്കിയുടെ വെല്ലുവിളിയിൽ പി ജയരാജനെതിരെ ഒളിയമ്പുമായി DYFI കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസ്. അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്. ഇത്തരക്കാരെ മാറ്റിയെടുത്തത്തിന്റെ ഉത്തരവാദി കണ്ണൂരിലെ മുൻ സിപിഐഎം ജില്ലാ സെക്രട്ടറിയെന്നും മനു തോമസ് പ്രതികരിച്ചു. ക്രിമിനലുകളുടെ വെല്ലുവിളി കോപ്രായങ്ങൾ ഭാവിയിലെ ഉയർന്ന മാർക്കറ്റിങ്ങിനു വേണ്ടിയെന്നും മനു തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

ഈ വെട്ടുകിളികൂട്ടം ഇപ്പോൾ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബർ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാൾ ആസ്വദിക്കുന്നുണ്ട്, മനു തോമസ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

സി. പി.ഐ എം നെ ജനങ്ങളിൽ നിന്ന് അകറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബർ വിപ്ലവകാരികൾ (എല്ലാവരുമല്ല )ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്
ഇവരിൽ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോൾ മറ്റേ കൂട്ടർ കൂട്ടത്തോടെ ചാടി വീഴുകയായി അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ് ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങൾ ഭാവിയിലെ ഉയർന്ന മാർക്കറ്റിംങ്ങിനാണ് ഉപയോഗപ്പെടുക എന്നിവർക്ക് അറിയാം ഞാൻ പ്രവർത്തിച്ച പാർട്ടി വേറെയാണ് എന്ന് ഒരു സ്വർണ്ണം പൊട്ടിക്കൽ നടത്തുന്ന ക്രിമിനൽ വെല്ലുവിളി പോലെ പറയുമ്പോൾ ആ പാർട്ടി ഏതാണ് ആ പാർട്ടി എന്ത് ഉത്തരം പറയും. ..?

ഈ കാര്യത്തിൽ ഒന്ന് വ്യക്തമാണ് ഇത്തരം വ്യക്തികളെ ഇന്നുകാണും വിധംമാറ്റിയെടുത്തതിൽ പ്രധാന ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സി.പി.ഐ എമ്മിൻ്റെ ഒരു നേതാവിനാണ് അദ്ദേഹത്തിൻ്റെ സ്വാർത്ഥലാഭത്തിനുവേണ്ടി പാർട്ടിയിൽ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങൾ പോസ്റ്റ്ചെയ്യ്ത് സോഷ്യൽ മീഡിയയിൽ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി എല്ലാത്തിൻ്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നു
ഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി. പി.ഐ. എം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു.
സാധാരണ സി. പി. ഐഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാർ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ല

എന്നാൽ ഈ ടീമ്സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്കോർട്ട് വിടുക മറ്റ് ഇവരുടെ സ്വകാര്യആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാർട്ടിയിൽ ഉണ്ടായില്ല, പിന്നീട് സാഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത്ഈ നേതാവിനും അദ്ദേഹത്തിൻ്റെ ചുരുക്കം ചില ശിഷ്യമാർക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്
അങ്ങനെ ഒരു ഭാഗത്ത് നേതാവിൻ്റെ വാഴ്‌ത്തിപാട്ടിൻ്റെയും പുകഴ്ത്തലിൻ്റെയും സംസ്ഥാന കോഡിനേഷൻ ചുമതല ഈ ചെറുപ്പക്കാർക്കായി അതിൻ്റെ മറവിൽ ജയിലിൽ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷൻ ഗുണ്ടാ ടീമുംസ്മായും ബന്ധങ്ങൾ വളർന്നു സ്വന്തമായി കൊലനടത്താനും
കൊല നടത്തി ജയിലിൽ പോവുക അങ്ങനെ ഗുണ്ടാ മാർക്കറ്റ് വർദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളർന്നു.

ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയതാണ്. . .
ഈ വെട്ടുകിളികൂട്ടം ഇപ്പോൾ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബർ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള
ഗുരു ദക്ഷിണ അതയാൾ ആസ്വദിക്കുന്നുണ്ട് ഇതിലും കൂടുതൽ പറയാനുണ്ട്
പറഞ്ഞതിലും ഏറെ. . . ചില വിശുദ്ധവിപ്ലവകാരികളെപ്പറ്റി.

Related Posts

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ
  • August 8, 2026

സർക്കാർ 100ആം ദിവസത്തിലേക്ക്, യുഡിഎഫ് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി മാറി കഴിഞ്ഞുവെന്ന് മന്ത്രി സി പി ജോൺ. കേരളത്തിൽ വലിയ തരത്തിലുള്ള നിക്ഷേപങ്ങൾ കൊണ്ടുവരും.ചെറുപ്പിക്കാർക്ക് നാട് വിട്ട് ഓടേണ്ട അവസ്ഥ ഒഴിവാക്കും. ബാംഗ്ലൂർ അപകടം, വിശ്രമം കിട്ടാതെ KSRTC ഡ്രൈവർമാർ പണി…

Continue reading
നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി
  • August 8, 2026

പൊലീസ് തിരയുന്നതിനിടെ ക്രിമിനല്‍ക്കേസ് പ്രതി അര്‍ജുന്‍ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. അര്‍ജുന്‍ ആയങ്കി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായത് ഒരു മണിക്കൂർ മാത്രം. പിടിയിലായവർക്ക് അർജുൻ ആയെങ്കിയുമായുള്ള ബന്ധം സോഷ്യൽ മീഡിയ വഴിയാണ്. എവർഗ്രീൻ എന്ന റിഹാബിലിറ്റേഷൻ സെന്ററിനകത്തെ ക്യാന്റീനിൽ…

Continue reading

You Missed

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

അർജുൻ ആയങ്കിയെ പോലെയുള്ളവർ ക്രിമിനലുകൾ ആയതല്ല, ആക്കിയതാണ്; പി ജയരാജനെതിരെ ഒളിയമ്പുമായി മനു തോമസ്

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

സർക്കാർ 100-ാം ദിവസത്തിലേക്ക്, ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായി UDF മാറി കഴിഞ്ഞു; മന്ത്രി സിപി ജോൺ

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

നാടെങ്ങും പൊലീസ് തിരയുന്നു, ചായകുടിക്കാൻ എടപ്പാളിലെത്തി അർജുൻ ആയങ്കി; സഞ്ചരിക്കുന്നത് വാഹനങ്ങൾ മാറ്റി

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം: റിപ്പോർട്ട് തേടി മന്ത്രി എൻ ഷംസുദീൻ

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിടാക്കിയ സംഭവം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്