അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ നടത്തിയ പ്രതിഷേധം: പപ്പു യാദവിനെതിരെ പരാതി

പാർലമെൻ്റിന് പുറത്ത് അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ നടത്തിയ പ്രതിഷേധത്തിൽ സ്വതന്ത്ര എംപി പപ്പുയാദവിനെതിരെ കേസ്. സൂര്യ മൈഥിൽ എന്ന പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഡൽഹി ജഹാംഗിപുരി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പാർലമെന്റിന് പുറത്ത് പപ്പുയാ​ദവ് ഭണ്ഡാരവുമായാണ് സംഭാവന കൊള്ളയിൽ പ്രതിഷേധിച്ചത്.

രാമക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപിച്ചും, സമീപകാല പ്രതിഷേധങ്ങൾക്കിടെ വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ വിമർശനം തുടരുന്നതിനിടെയാണ് പപ്പു യാ​ദവ് മകർ കവാടത്തിന് സമീപം പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുൽ ​ഗാന്ധി എത്തി ഭണ്ഡാരത്തിൽ സംഭാവന നൽകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കാവി വസ്ത്രം ധരിച്ച് ശ്രീരാമന്റെ ചിത്രം കൈയിലേന്തി, ഭക്തരിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന ക്ഷേത്ര പൂജാരിയുടെ വേഷം അണിഞ്ഞായിരുന്നു പപ്പു യാദവ് പ്രതിഷേധം നടത്തിയത്. സംഭവത്തിനെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. ‘സനാതന’ത്തെ അപകീർത്തിപ്പെടുത്താനായി പ്രതിപക്ഷം സന്യാസിമാരെ അനാദരിക്കുകയാണെന്നും പപ്പു യാദവിന്റെ പ്രതിഷേധത്തെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് അപലപിക്കുകയും ചെയ്തു.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്