മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷത്തിന് ശേഷം ക്ലീൻ ചിറ്റ് ലഭിച്ചത്. കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിംഗ്.മൻമോഹൻ സിങ് വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015-ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഒഡീഷയിലെ കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് കുറ്റവിമുക്തനായത്.

സി.ബി.ഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുകൾ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിർണായക വിധി. മൻമോഹൻ സിങ്ങിനെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2014 ഓഗസ്റ്റിലും ഒക്ടോബറിലും സി.ബി.ഐ വിചാരണക്കോടതിയിൽ ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ ജഡ്ജി ഈ റിപ്പോർട്ടുകൾ തള്ളുകയും കേസ് രജിസ്റ്റർ ചെയ്ത് 2015 മാർച്ചിൽ വിചാരണ നേരിടാൻ മൻമോഹൻ സിങ്ങിന് സമൻസ് അയക്കുകയുമായിരുന്നു.

സിബിഐ കോടതിയുടെ 2015 മാർച്ചിലെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, കേസ് നടപടികൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. 2024 ഡിസംബർ 26 ന് മൻമോഹൻ സിങ് അന്തരിച്ചതോടെ അപ്പീൽ സാങ്കേതികമായി അവസാനിക്കേണ്ടതായിരുന്നെങ്കിലും, വിചാരണക്കോടതി അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, എ.എം. സിംഗ്വി എന്നിവരുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Related Posts

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
  • November 5, 2026

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. കരാറുകാരൻ വി ഒ സാജൻ്റെ പരാതിയിലാണ്…

Continue reading
അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
  • November 5, 2026

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം കൊലപാതകത്തിൽ ഉമറിന്റെ പെൺ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ തെളിവ് നശിപ്പിക്കാൻ ഐശ്വര്യ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി.മുഖ്യപ്രതി ഉമറിനൊപ്പം ​ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്…

Continue reading

You Missed

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

തച്ചങ്കരിക്ക് വീണ്ടും കോടതി വിമര്‍ശനം

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ മാറ്റി

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്