‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്

കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് കൊട്ടരത്തിലെ മുതിര്‍ന്ന അംഗം ഗൗരി പാര്‍വതി ബായ്. സൈബര്‍ ആക്രമണത്തിന് എതിരെ നിയമപരമായി മുന്നോട്ടു പോകുമെന്നും ഗൗരി പാര്‍വതി ബായ് ട്വന്റിഫോറിനോട് പറഞ്ഞു.

താന്‍ ജീവിച്ചിരിക്കുന്നത് കൊണ്ടും തന്റെ പേര് അതില്‍ പറഞ്ഞതുകൊണ്ട് ആണ് പ്രതികരണവുമായി രംഗത്തുവന്നത് എന്നും ലക്ഷ്മി പാര്‍വതി ഭായ് വ്യക്തമാക്കി. ഇത്രയും നാള്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നമുക്ക് വക്കീലും പൊലീസും ഒന്നും വലിയ പിടിയില്ല. ലോയര്‍ പറയുന്നതനുസരിച്ച് മുന്നോട്ട് പോകും. അപ്പൊ ഇപ്പൊ എന്താ പ്രതികരിച്ചതെന്ന് ചോദിച്ചാല്‍ ഇതുവരെ പറഞ്ഞിട്ടുള്ളതൊക്കെ മരിച്ചുപോയവരെ പറ്റിയാണ്. ജീവിച്ചിരിക്കുന്നവരെ പറ്റി പറഞ്ഞില്ല. അപ്പൊ അവര്‍ക്ക് മറുപടി പറയാന്‍ വയ്യ. ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടില്ല എന്നും സാധനങ്ങള്‍ അവിടെ ഇരിക്കുന്നു എന്നും ക്ഷേത്രത്തില്‍ നിന്ന് തന്നെ അറിയിച്ചിട്ടും പിന്നെയും അതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നില്ലേ – ഗൗരി പാര്‍വതി ബായ് ചോദിക്കുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിയെ കണ്ടാല്‍ ഇക്കാര്യങ്ങള്‍ പറയുമെന്നും ലക്ഷ്മി പാര്‍വതി ഭായ് ട്വന്റിഫോറിനോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമല്ലെന്നും ലക്ഷ്മി പാര്‍വതി ഭായ് വ്യക്തമാക്കി.

  • Related Posts

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച
    • July 27, 2026

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ. ചില പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഗോലാന്‍ കുന്നുകള്‍ക്ക് മേലുള്ള സിറിയയുടെ അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ റഷഅ് വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനാണ് സിറിയന്‍ പ്രസിഡന്റ്…

    Continue reading
    ‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍
    • July 27, 2026

    തിരുവനന്തപുരം മേഖല മില്‍മ യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ നാല് വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടുമെന്ന് റിപ്പോര്‍ട്ട്. യൂണിയന്‍ പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവിലാണ് ഗുരുതര കണ്ടെത്തലുകള്‍. ഉത്തരവിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ പ്രമോഷന്‍ പോസ്റ്റിംഗ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

    ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

    ‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

    ‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

    ‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

    ‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

    എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്