ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ളയിൽ ഓരോ ദിവസം ഓരോ അറസ്റ്റ് അല്ലാതെ അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യം ചെയ്തതിന്റെ, തുടർച്ചയായാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പുതിയ സർക്കാർ വന്ന ശേഷം ആരെയും ഇതുവരെയും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതിൽ പങ്കില്ല എന്ന് ഇനി സിപിഐഎമ്മിന് പറയാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു.

അറസ്റ്റ് കൊണ്ട് മാത്രം ചാർജ് ഷീറ്റ് ആകുന്നില്ല. കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാർ കാര്യങ്ങൾ വേഗത്തിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. അന്വേഷണത്തിൽ സർക്കാരിന് അസംതൃപ്തിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘമാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്തതിനുശേഷം പി എസ് പ്രശാന്തിനെ ആയിരിക്കും കോടതിയിൽ ഹാജരാക്കും

വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചു. വിഷയത്തിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും പറഞ്ഞു. തങ്ങളുടെ മുമ്പിൽ പ്രശാന്ത് തെറ്റുകാരനല്ലെന്ന് മുൻ ദേവസ്വംമന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമെന്ന് അഭിപ്രായമില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും പറഞ്ഞു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ