സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. (one dead several trapped as landslide inside tunnel in Sikkim)

സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുമായി ബന്ധപ്പെടാനുള്ള ശ്രമവും അവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് മഴ തുടരുന്നതിനാല്‍, രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കൂടുതല്‍ രക്ഷാസംഘങ്ങളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്തയ നിരീക്ഷിച്ചുവരികയാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ എല്ലാ സംവിധാനങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related Posts

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്
  • July 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി…

Continue reading
സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു