ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ച ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ ചോദിച്ചിട്ടും കൊടുക്കുന്നില്ല

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ അസാധാരണ നടപടി. വാരാന്തപതിപ്പിന്റെ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്ററുടെ മുറി പൂട്ടി. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനാണ് മുറി പൂട്ടിയത് എന്നാണ് വിശദീകരണം. ന്യൂസ് എഡിറ്റര്‍ താക്കോല്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും വിവരമുണ്ട്. (room of the News Editor in charge of the weekly has been locked in desabhimani)

‘കള്ളന്‍ വിജയന്‍’ ലേഖന വിവാദത്തിന് പിന്നാലെയാണ് ദേശാഭിമാനിയില്‍ ഈ അസാധാരണ നടപടി എന്നത് ശ്രദ്ധേയമാണ്. ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്റെ മുറിയാണ് പൂട്ടിയിട്ട നിലയിലുള്ളത്. ഇദ്ദേഹം രാവിലെ ജോലിക്കെത്തിയപ്പോള്‍ മുറി പൂട്ടിക്കിടക്കുകയായിരുന്നു. സാധാരണ ഈ മുറി പൂട്ടാറില്ലെന്നും ഇത് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ അജയന്‍ തന്നെയാണെന്നുമാണ് ദേശാഭിമാനി ജീവനക്കാരില്‍ നിന്ന് ലഭിക്കുന്ന വിവരം. ലേഖന വിവാദവുമായി ബന്ധപ്പെട്ട് തന്നെയാണ് ഈ നടപടിയെന്നാണ് ദേശാഭിമാനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം അന്വേഷിക്കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണോ കമ്പ്യൂട്ടര്‍ പരിശോധിക്കുക എന്നും സംശയമുണ്ട്. പരിശോധനകള്‍ കഴിയുന്നത് വരെ മുറി പൂട്ടിയിടാനാണ് നിര്‍ദേശം. അതേസമയം ചര്‍ച്ചയായ കള്ളന്‍ വിജയന്‍ ലേഖനം എഴുത്തുകാരന്‍ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചു.

Related Posts

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI
  • July 21, 2026

സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായെന്നും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു. അതിനിടെ…

Continue reading
പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു
  • July 21, 2026

സിജെപി സമരത്തിന് പിന്തുണയറിയിച്ചുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ പൊലീസ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിഷേധത്തിനെത്തി. എംപിമാരെയും കേരളത്തിലെ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എംപി എന്നിവർ കസ്റ്റഡിയിൽ. അറസ്റ്റിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി

‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും