കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 5 കോടി തട്ടിയ കേസ്; വിശദമായ അന്വേഷണത്തിനു പൊലീസ്

തിരുവനന്തപുരത്തെ കോടികളുടെ ഹണി ട്രാപ്പ് കേസില്‍ വിശദമായ അന്വേഷണത്തിനു പൊലീസ്. കുട്ടി ഉണ്ടായത് കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്നും അഞ്ചു കോടിയോളം തട്ടിയെടുത്ത കേസിലാണ് റോഷ്നി രാജനെ കുറിച്ച് വിശദമായി അന്വേഷിക്കാനുള്ള പൊലീസ് നീക്കം. വ്യവസായി വിജയകുമാര്‍ താന്‍ വിവാഹം കഴിച്ച ആളാണെന്നും ബിസിനസ് പങ്കാളിയാണെന്നുമുള്ള വിശദീകരണവുമായി റോഷ്നി രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്ക് വെച്ചാണ് റോഷ്നി രാജന്റെ നീക്കം.

ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയകുമാറിന്റെ ഭാര്യയുടെ പരാതിയിലായിരുന്നു വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി രാജനെ അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കുട്ടി ഉണ്ടായെന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയതെന്നായിരുന്നു പൊലീസ് കേസ്.

2023ല്‍ വ്യവസായിയുടെ കമ്പനിയുടെ വാര്‍ഷിക ലാഭം തട്ടിയെടുത്തു. 1,80,00000 തൃപ്പുണ്ണിത്തുറയില്‍ ഫ്‌ലാറ്റ് വാങ്ങിപ്പിച്ചു. 2024ല്‍ 1,30,00000 ചിലവഴിച്ചു മലയിന്‍കീഴില്‍ ഭൂമി വാങ്ങിപ്പിച്ചു. 45 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. എന്നാല്‍, സംഭവം ചര്‍ച്ചയായതിനു പിന്നാലെ റോഷ്നി രാജന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ വിജയകുമാറും താനും ഓഹരി ഉടമകളാണ്. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും വിവാഹ ഫോട്ടോകളും റോഷ്നി പങ്കു വെച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതിക്കാര്‍ കൈമാറിയ ഭീഷണി ശബ്ദരേഖകള്‍ ഉള്‍പ്പടെ പൊലീസ് വിശദമായി പരിശോധിക്കും.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്