വെമ്പായം ബാറിലുണ്ടായ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്

തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്. പ്രതി അനീഷ് കാനിൽ പെട്രോൾ കൊണ്ടുവരുന്നതും ആളുകളുടെ ദേഹത്ത് തീ പടരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.പെട്രോൾ ഒഴിച്ച് തീയിട്ടുള്ള ആക്രമണത്തിൽ മാരകമായി പൊള്ളലേറ്റ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാറിന് സമീപത്തുള്ള പമ്പിൽ നിന്നാണ് അനീഷ് പെട്രോൾ വാങ്ങി അകത്ത് കൊണ്ടുവന്നത്. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് പെട്രോളുമായി ശ്രീവത്സവം ബാറിലെ എസി മുറിയിലേക്ക് മുന്നോട്ട് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലർ അപ്പോൾ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഇന്നലെ രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. പ്രതി അനീഷും പരുക്കേറ്റ നാല് പേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് പോയതെന്നാണ് എഫ്‌ഐആർ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.

Related Posts

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading
‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ
  • September 5, 2026

തമിഴ്‌നാട്: 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെയെന്ന് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ. മുഖ്യമന്ത്രി സി ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. നേരത്തെ വിജയ് ഭാവി പ്രധാനമന്ത്രി എന്ന…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം