ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം. മകളെ വിവാഹം ചെയ്തുനല്‍കാത്തതിലെ വൈരാഗ്യമാണ് കാരണം.

ഇന്നലെ രാവിലെയാണ് സുധീഷ് അനില്‍കുമാറിനെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത്. മേസ്തിരി പണി ചെയ്യുന്ന അനില്‍കുമാറിനെ ആ പേര് പറഞ്ഞാണ് ഇയാള്‍ വിളിച്ചുവരുത്തിയത്. അവിടെ വച്ച് ചങ്ങലകളാല്‍ ബന്ധിച്ച് അനിലിനെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ അനില്‍കുമാറിന് അപകടം പറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ 20കാരനായ മകനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളെയും മര്‍ദിച്ചു.

മര്‍ദനമേറ്റ മകന്‍ വര്‍ക്കല പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പരിശോധനയില്‍ സ്‌ഫോടവസ്തുക്കളടക്കം കണ്ടെത്തി.

നാലംഗ സംഗമാണ് തന്നെ മര്‍ദിച്ചതെന്നും സുധീഷാണ് നേതൃത്വം നല്‍കിയതെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. കൃത്യം നടന്ന വീടിന്റെ ഉടമസ്ഥന്റെ ചെറുമകനാണ് സുധീഷ്. സുധീഷ് ഒരു വര്‍ഷം മുന്‍പ് അനില്‍കുമാറിന്റെ മകളെ വിവാഹമാലോചിച്ച് എത്തിയിരുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.

Related Posts

തൃക്കാക്കര മോർഫിങ് കേസ്: സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു; വീണ്ടെടുക്കാൻ സൈബർ ടീം
  • September 9, 2026

കൊച്ചി: തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകി പോലീസ്. സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ‘മല്ലു പ്രീമിയം’ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ്‌ വീണ്ടെടുക്കാൻ സൈബർ ടീം ശ്രമം ആരംഭിച്ചു. ഗ്രൂപ്പ്‌ ആരംഭിച്ചിട്ട് അധികാലമായില്ലെന്ന്…

Continue reading
ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി
  • September 7, 2026

പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയും തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി. കോട്ടത്തറയിലെ കടയിൽ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 20 ദിവസം…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ