ഇന്ത്യയുടെ 2027 ലോകകപ്പ് പദ്ധതികളില്‍ ഇല്ല; ലോര്‍ഡ്‌സില്‍ രോഹിത് ശര്‍മക്ക് റിട്ടയര്‍മെന്റോ?

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ വിരമിച്ചേക്കും. 2027 ലോകകപ്പ് ടീമില്‍ പരിഗണിക്കേണ്ടെന്ന ബിസിസിഐ തീരുമാനത്തിന് പിന്നാലെയാണ് തീരുമാനം. ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് ശര്‍മ സലക്ടേഴ്‌സിനെ അതൃപ്തി അറിയിച്ചിരുന്നു.

2027 ലോകകപ്പ് കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് രോഹിത് ശര്‍മ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും തിരിച്ചുവരുമെന്നുമെല്ലാം രോഹിത് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളിലൊക്കെ രോഹിത്തിന്റെ ബോഡി ട്രാന്‍സിഷന്‍ അടക്കം ആരാധകര്‍ക്ക് വിസ്മയമായിരുന്നു. എന്നാല്‍ ഐപിഎല്ലിനിടെ അദ്ദേഹത്തിന് വീണ്ടും പരുക്കേറ്റു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല. രോഹിത്തിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന വാശിയിലാണ് ബിസിസിഐ എന്നടക്കം ആരാധകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. ഞായറാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് അവസാന ഏകദിനം. ലോര്‍ഡ്‌സിലാണ് മത്സരം. ഞായറാഴ്ച വിമരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ
  • September 28, 2026

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി…

Continue reading
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്
  • September 28, 2026

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്. അമ്മയുടെ സഹോദരന്‍, അതാണ്…

Continue reading

You Missed

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി