വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോള്‍ അതില്‍ ആത്മാര്‍ഥത കാണിച്ചില്ലെന്ന് മുന്‍ കെഎസ്‌യു നേതാവിന്റെ അനുഭവക്കുറിപ്പ്

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യുവില്‍ പടയൊരുക്കം. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച് മുന്‍ കെഎസ്‌യു ഭാരവാഹി വി ഡി സതീശനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. തൊടുപുഴ കോര്‍പ്പറേറ്റീവ് ലോ കോളേജ് മുന്‍ ഭാരവാഹി അഡ്വ.റൊസാരിയോ ടോമിന്റേതാണ് പ്രതികരണം. വി ഡി സതീശന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എത്ര വില കൊടുക്കുന്നുവെന്ന് കെഎസ്‌യുക്കാര്‍ക്ക് പണ്ടേ അറിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക് പോസ്റ്റ്. (ex ksu leader fb post against vd satheesan)

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലുള്‍പ്പെടെ കെഎസ്‌യു വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്ത് കാര്യമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ചോദിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അഡ്വ. റൊസാരിയോയുടെ പോസ്റ്റ് വന്നിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത സമയത്ത് പ്രശ്‌നപരിഹാരത്തിന് വി ഡി സതീശന്‍ ആത്മാര്‍ഥതയോടെ ഇടപെട്ടില്ലെന്ന ഒരു അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഒരു സമരത്തിന്റെ പേരില്‍ കെഎസ്‌യു പ്രവര്‍ത്തകരെ 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. വി ഡി സതീശന്‍ പ്രിന്‍സിപ്പലിനെ വിളിച്ചെങ്കിലും മാനേജ്‌മെന്റ് ഒരു തുടര്‍ നടപടിയും എടുത്തില്ല. പിന്നീട് പ്രാദേശിക നേതൃത്വം ശക്തമായി ഇടപെട്ടപ്പോഴാണ് പ്രശ്‌നം പരിഹരിച്ചത്. പ്രശ്‌നം തീര്‍ക്കാനുള്ള ആത്മാര്‍ഥമായ ഇടപെടലിനേക്കാള്‍ ഞാന്‍ ശ്രമിച്ചു എന്ന് കാണിക്കാനുള്ള ഔപചാരിക ഫോണ്‍ കോള്‍ മാത്രമാണ് വി ഡി സതീശന്‍ ചെയ്തതെന്നും പോസ്റ്റിലൂടെ റൊസാരിയോ കുറ്റപ്പെടുത്തി.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്