സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

ലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്ന് കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. (pk chandranandan’s family against vs smarakam)

വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകത്തില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് പുന്നപ്ര വയലാര്‍ സമര സേനാനി പികെ ചന്ദ്രാനന്ദന്റെ കുടുംബവും രംഗത്ത് എത്തിയത്. സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനം ചരിത്ര നിഷേധമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന് കുടുംബം നല്‍കിയ കത്തില്‍ പറയുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പോലും വലിയചുടുകാട്ടില്‍ സ്മാരകമില്ല. വിഎസിനായി സ്മാരകം ഉയര്‍ന്നാല്‍ വലിയചൂടുകാട് വിഎസിന്റെത് മാത്രമായി മാറുമെന്ന ആശങ്കയും കുടുംബം പ്രകടിപ്പിക്കുന്നു. 1957ല്‍ നടന്ന പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതിപട്ടിക ഉള്‍പ്പെടുത്തിയാണ് കുടുംബം പാര്‍ട്ടിക്ക് കത്തയച്ചത്. പി കെ സി പത്താം പ്രതി. വിഎസ് പ്രതിപ്പട്ടികയില്‍ പോലും ഇല്ലെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.

വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സ്മാരകനിര്‍മാണത്തില്‍ സിപിഐഎമ്മുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചൊവ്വാഴ്ച വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമദിനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാരകം ഉദ്ഘാടനം ചെയ്യും.

Related Posts

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം
  • July 16, 2026

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാടാണ് യോഗം. വിവാദം ഒഴിവാക്കാൻ ‘പാണക്കാട്ട് ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച…

Continue reading
പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്
  • July 16, 2026

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല