ഒളിംപിക്സിലെ ചാരപ്പണി, കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ; വിലക്കിന് പുറമെ പോയന്‍റുകള്‍ വെട്ടിക്കുറച്ചു

ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്‍റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്‍റും ഇതോടെ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായ കാനഡക്ക് നഷ്ടമാവും.

 ഒളിംപിക്സിലെ ആദ്യ മത്സരം ജയിച്ചെങ്കിലും കളത്തിനു പുറത്ത് തോറ്റ് കൊണ്ടിരിക്കുകയാണ് കനേഡിയൻ വനിത ഫുട്ബോൾ ടീം. ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തിലാണ് കാനഡക്കെതിരെ ഫിഫ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. കനേഡിയൻ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍‍ഡെര്‍ എന്നിവരെയും ഒരു വർഷത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്‍റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു.

ആദ്യ മത്സരത്തിലെ ജയത്തിലൂടെ നേടിയ പോയന്‍റും അടുത്ത മത്സരം ജയിച്ചാല്‍ കിട്ടാവുന്ന പോയന്‍റും ഇതോടെ നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായ കാനഡക്ക് നഷ്ടമാവും. 2021ലെ ടോക്കിയോ ഒളിംപിക്സില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ കാനഡയുടെ ക്യാപ്റ്റനായിരുന്നു ബെവ് പ്രീസ്റ്റ്മാൻ.എന്നാല്‍ പോയന്‍റുകള്‍ വെട്ടിക്കുറച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കാനഡ ടീം അധികൃതര്‍ അറിയിച്ചു. പോയന്‍റുകള്‍ വെട്ടിക്കുറക്കുന്നതോടെ കാനഡക്ക് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ചാലും പരമാവധി മൂന്ന് പോയന്‍റെ ലഭിക്കു. ഇതോടെ മറ്റ് ടീമുകളുടെ മത്സരഫലം അനുസരിച്ചെ ക്വാര്‍ട്ടറിലെത്താനാവു. വിവാദങ്ങളുടെ നടുവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരം കാനഡ 2-1ന് ജയിച്ചിരുന്നു.

ഒളിംപിക്സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയൻ ടീം സ്റ്റാഫ് പറത്തിയ ഡ്രോണാണ് കാനഡയുടെ ദുരന്ത കഥയിലെ വില്ലൻ. ന്യൂസിലൻഡ് ടീം പരിശീലിക്കുന്ന മൈതാനത്തിനു മുകളിലാണ് ഡ്രോണെത്തിയത്. പിന്നാലെ കനേഡിയൻ ടീം സ്റ്റാഫിനെ ഫ്രഞ്ച് പോലീസ് പിടികൂടി. ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ എത്തിയ ഡ്രോണ്‍ എതിർ ടീമിന്‍റെ തന്ത്രങ്ങൾ മനസിലിക്കാനെന്നാണ് ആരോപണം. മത്സരത്തിൽ നിന്നും സ്വമേധയ വിട്ടു നിന്ന ബെവ് പ്രീസ്റ്റ്മാനെ കനേഡിയൻ സോക്കർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു.

ടീമിലെ വീഡിയോ അനലിസ്റ്റിനെയും സഹപരിശീലകയെയും നാട്ടിലേക്ക് തിരിച്ചയച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ഫിഫ ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി കടുപ്പിച്ചത്. നിലവിലെ ചാമ്പ്യൻമാരായ കാനഡ 2012 ലും 16 ലും വെങ്കല മെഡൽ ജേതാക്കളായിരുന്നു.

  • Related Posts

    ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
    • May 13, 2026

    ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

    Continue reading
    ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
    • May 12, 2026

    മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

    Continue reading

    You Missed

    മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

    മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

    പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

    പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

    ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

    ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

    ‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

    ‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

    കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

    കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

    കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

    കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും