ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടി20 പരമ്പര! ജയം ഏഴ് വിക്കറ്റിന്; സഞ്ജു നിരാശപ്പെടുത്തി, ഗോള്‍ഡന്‍ ഡക്ക്

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ സഞ്ജു, മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡായി.

ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. മഴ കളിച്ച രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. പല്ലെകെലേ, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. 30 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 26 റണ്‍സെടുത്തു. ഓപ്പണറായി കളിച്ച സഞ്ജു സാംസണ്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ സഞ്ജു, മഹീഷ് തീക്ഷണയുടെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്ന് സൂര്യ-ജയ്‌സ്വാള്‍ സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സൂര്യയെ മതീഷ പതിരാന പുറത്താക്കി. അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. വിജയത്തിനരികെ ജയ്‌സ്വാള്‍ വീണെങ്കിലും റിഷഭ് പന്തിനെ കൂട്ടുപിടിച്ച് (2) ഹാര്‍ദിക് പാണ്ഡ്യ (22) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, കുശാല്‍ പെരേരയുടെ (34 പന്തില്‍ 53) ഇന്നിംഗ്‌സാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പതും നിസ്സങ്ക 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സുള്ളപ്പോള്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കുശാല്‍ മെന്‍ഡിസിനെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കി. പിന്നാലെ മൂന്നാം വിക്കറ്റില്‍ നിസ്സങ്ക – കുശാല്‍ സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ നിസ്സങ്കയെ പുറത്താക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ കമിന്ദു മെന്‍ഡിസ് (26), ചരിത് അസലങ്ക (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ മെന്‍ഡിസും മടങ്ങി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. 

ദസുന്‍ ഷനക (0), വാനിന്ദു ഹസരങ്ക (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ബിഷ്‌ണോയ് ബൗള്‍ഡാക്കി. രമേഷ് മെന്‍ഡിസ് (12), മഹീഷ് തീക്ഷണ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മതീഷ പതിരാന (2) പുറത്താവാതെ നിന്നു.

  • Related Posts

    ഐസിസി ചാമ്പ്യന്‍സ് ട്രോഫി: മത്സര ക്രമത്തിന്റെ ഒദ്യോഗിക പ്രഖ്യാപനം ഉടന്‍; ആരാധകര്‍ ഉറ്റുനോക്കുന്നത് ഇന്ത്യ-പാകിസ്താന്‍ മത്സരദിനം
    • December 26, 2024

    പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരക്രമത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഫ്രബ്രുവരി 19ന് ആണ് മാച്ചുകള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമൊപ്പം പാക്കിസ്ഥാന്റെ അതേ ഗ്രൂപ്പിലാണ് ഇന്ത്യ ഇടംപിടിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം ഫെബ്രുവരി 23-ന്…

    Continue reading
    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല, പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല’
    • December 23, 2024

    ഇന്ത്യ പാകിസ്താനിൽ കളിക്കില്ല. സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തും. ടൂർണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങൾ പാകിസ്താന് പുറത്തുവച്ച് നടത്തും. പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാൻ എത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാൻ തീരുമാനം.…

    Continue reading

    You Missed

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി